---
title: "#maneeshakoirala | പ്രണയത്തിലായിരിക്കെ നാനയുടെ ചതി കയ്യോടെ പിടികൂടിയ മനീഷ; അവർ പിരിയാൻ കാരണമായ സംഭവം ഇത്"
english_title: "#Manisha #realise  #Nana's #cheating  #love #incident  #led #r separation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134396/manisha-realise-nanas-cheating-love-incident-led-r-separation-new"
published_at: "2023-07-28T13:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c389969ac30_maneesha_2.jpg"
keywords: []
---

# #maneeshakoirala | പ്രണയത്തിലായിരിക്കെ നാനയുടെ ചതി കയ്യോടെ പിടികൂടിയ മനീഷ; അവർ പിരിയാൻ കാരണമായ സംഭവം ഇത്

> **Lead Summary:**  ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നായികയാണ് മനീഷ കൊയ്‌രാള. നേപ്പാള്‍ സ്വദേശിയായ മനീഷയെ ബോളിവുഡിലെ ഐക്കോണിക് നായികമാരിൽ ഒരാളായാണ് കാണുന്നത്. കരിയറിലെ ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് തിളങ്ങി നിൽക്കുമ്പോൾ തന്നെ മനീഷയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

## Article Content

 ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നായികയാണ് മനീഷ കൊയ്‌രാള. നേപ്പാള്‍ സ്വദേശിയായ മനീഷയെ ബോളിവുഡിലെ ഐക്കോണിക് നായികമാരിൽ ഒരാളായാണ് കാണുന്നത്. കരിയറിലെ ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് തിളങ്ങി നിൽക്കുമ്പോൾ തന്നെ മനീഷയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് നടന്‍ നാന പടേക്കറുമായുള്ള പ്രണയം. ഇരുവരും തമ്മില്‍ 20 വയസിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രണയിക്കാൻ അവർക്ക് അതൊരു തടസമായിരുന്നില്ല. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി തന്നെ ഇരുവരും സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആ സമയത്ത് നാന പടേക്കര്‍ വിവാഹിതനായിരുന്നു എന്നതാണ് മറ്റൊരു കാര്യം. 1996ൽ അഗ്നി സാക്ഷി എന്ന സിനിമയിൽ ഒന്നിച്ചു അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു അന്ന് നാന പടേക്കർ. ആ സമയത്ത് നടൻ വിവേക് മുശ്രനുമായുള്ള ബന്ധം അവസാനിപ്പിച്ചു നിൽക്കുകയായിരുന്നു മനീഷ. ഒടുവിൽ തങ്ങൾ പ്രണയത്തിലാണെന്ന് മനീഷയും നാനയും സമ്മതിക്കുകയും ചെയ്തു .

മനീഷയും നാനയും അവരുടെ വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധനേടിയവരാണ്. എന്നാൽ ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. ഭയങ്കര പ്രണയമായിരുന്നെങ്കിലും മനീഷയെ വിവാഹം കഴിക്കാൻ നാന തയ്യാറായില്ല. അതിനിടെയാണ് നടി ആയിഷ ജുൽക്കയുമായി നാനയ്ക്ക് ബന്ധമുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നത്.

അതിനിടെ അടച്ചിട്ട മുറിയിൽ നിന്ന് നാനയേയും ആയിഷയേയും മനീഷ കയ്യോടെ പിടികൂടിയതോടെ ഇവരുടെ ബന്ധം വഷളായി. നാനയോട് ദേഷ്യം തോന്നിയെങ്കിലും ആയിഷയോടാണ് മനീഷ കയർത്തത്.'എന്റെ പുരുഷനെ വിട്ടു പോകൂ' എന്ന് മനീഷ ആയിഷയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ലെന്നാണ് ആയിഷയും നാനയും പറഞ്ഞത്. മനീഷ നാനയുമായുള്ള ബന്ധം അവസാനിപ്പിച്ചു. നാനയും ബന്ധം തുടരാൻ തയ്യാറായില്ല. മനീഷയെ വിവാഹം കഴിക്കാൻ നാന വിസമ്മതിച്ചതാണ് ഇവരുടെ വേർപിരിയലിന് പിന്നിലെ പ്രധാന കാരണമെന്നാണ് പറയുന്നത്.നാനയും മനീഷയും ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. ഇന്ത്യ സ്വീറ്റ്‌സ് ആൻഡ് സ്‌പൈസസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് മനീഷ അവസാനമായി അഭിനയിച്ചത്. ഇറ്റ്‌സ് മൈ ലൈഫ് ആയിരുന്നു നാന അവസാനം അഭിനയിച്ച സിനിമ. 2020ലാണ് ചിത്രം റിലീസ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134396/manisha-realise-nanas-cheating-love-incident-led-r-separation-new)