---
title: "#Prabhas |പ്രഭാസിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കാര്യം കണ്ട് ഞെട്ടി  ആരാധകര്‍; കാര്യം ഇങ്ങനെ.!"
english_title: "#Fans #shocked #whatappeared #Prabhas's #Facebookpage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/134325/fans-shocked-whatappeared-prabhass-facebookpage"
published_at: "2023-07-28T10:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34aff8943a_prabhas.jpg"
keywords: []
---

# #Prabhas |പ്രഭാസിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കാര്യം കണ്ട് ഞെട്ടി  ആരാധകര്‍; കാര്യം ഇങ്ങനെ.!

> **Lead Summary:** ബാഹുബലിക്ക് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ വ്യക്തിയാണ് പ്രഭാസ്. ഇപ്പോള്‍ പ്രഭാസ് അതീവ ഗൌരവമായ സന്ദേശമാണ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

## Article Content

ബാഹുബലിക്ക് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ വ്യക്തിയാണ് പ്രഭാസ്. ഇപ്പോള്‍ പ്രഭാസ് അതീവ ഗൌരവമായ സന്ദേശമാണ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

തന്‍റെ സിനിമ അപ്ഡേറ്റുകള്‍ ആരാധകരെ അറിയിക്കാന്‍ എന്നും ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജുകള്‍ ഉപയോഗിക്കാറുണ്ട് പ്രഭാസ്. ഇതേ പേജുകളുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് താരം നല്‍കിയിരിക്കുന്നത്.

> ജൂലായ് 27 വ്യാഴാഴ്ച രാത്രി "നിർഭാഗ്യവാനായ മനുഷ്യർ", "ലോകമെമ്പാടും പരാജയപ്പെടുന്ന ബോൾ" എന്നീ അടിക്കുറിപ്പുകളോടെ രണ്ട് വൈറൽ വീഡിയോകൾ നടന്‍റെ പേജില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

താരത്തിന് എന്ത് പറ്റി എന്നതടക്കം വ്യാപകമായി ഈ വീഡിയോകള്‍ക്ക് അടിയില്‍ കമന്‍റ് വന്നിരുന്നു. വീഡിയോ പ്രത്യക്ഷപ്പെട്ട കാര്യം അധികം വൈറലാകുന്നതിന് മുന്‍പേ അത് നീക്കം ചെയ്യപ്പെട്ടു.

> അതിന് പിന്നാലെ പേജ് ഹാക്ക് ചെയ്യപ്പെട്ട കാര്യം സ്ഥിരീകരിച്ച് പ്രഭാസ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയുമായി എത്തി. "ഹലോ, എന്റെ ഫേസ്ബുക്ക് പേജ് കോംപ്രമൈസ് ചെയ്യപ്പെട്ടിരിക്കുകയാണ്, ടീം ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്" എന്നായിരുന്നു സ്റ്റോറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/134325/fans-shocked-whatappeared-prabhass-facebookpage)