2023-07-28T09:32:00

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന് പാചകം വളരെ ഇഷ്ടപ്പെട്ട ഹോബിയാണ്. സ്വന്തമായി പാകം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചില പാചക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഷെഫ് സുരേഷ് പിള്ള പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ലാലേട്ടന്‍ സമയം ഉണ്ടാക്കി കുക്ക് ചെയ്യുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ഫോണ്‍ എടുത്ത് നോക്കി കഴിഞ്ഞാല്‍ ഗാലറിക്ക് അകത്ത് മൊത്തം വ്യത്യസ്തങ്ങളായ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ എല്ലാം സേവ് ചെയ്ത് വെച്ചിട്ടുണ്ട് എന്നാണ് ഷെഫ് പിള്ള പറയുന്നത്.

മൂവി വേള്‍ഡിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെഫ് പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ഫോണ്‍ എടുത്ത് നോക്കിയാല്‍ അതില്‍ ഇരിക്കുന്നത് മൊത്തം കുക്ക് ചെയ്യുന്ന വീഡിയോകളാണ്. ഭക്ഷണം പാകം ചെയ്യുന്നതും, പാന്‍ ഫയര്‍ വരുത്തുന്നതും ഒക്കെ അതിലുണ്ട്.

അതൊക്കെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ വൈറലിനു അപ്പുറം പോകും. ഇതൊക്കെ എന്റെ സ്വകാര്യ സന്തോഷങ്ങളാണ് അത് ഞാന്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറയാറുള്ളത് എന്നാണ് ഷെഫ് പിള്ള പറയുന്നത്.

അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കഴിഞ്ഞാല്‍ ഒരു പ്രൊഫസഷണല്‍ അടുക്കളയിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിച്ച് വച്ചിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വേണ്ട സാധനങ്ങളാണ് വീട്ടില്‍ വാങ്ങി വെച്ചിരിക്കുന്നത് എന്നും സുരേഷ് പിള്ള പറയുന്നു. ഒരിക്കല്‍ മോഹന്‍ലാല്‍ ടെബിള്‍ വൃത്തിയാക്കിയതിനെ കുറിച്ചും ഷെഫ് പറഞ്ഞു.

ഒരിക്കല്‍ ലാലേട്ടന്‍ ദോഹയില്‍ വന്നത് നമ്മുടെ റെസ്റ്റോറന്റ് തുറക്കുന്ന സമയത്താണ്. ലാലേട്ടനും ഭക്ഷണം കഴിക്കാന്‍ എത്തി. ലാലേട്ടന് ഒപ്പം അവിടെ എല്ലാവരും ഭക്ഷണം കഴിച്ചു. പിന്നെയും സുഹൃത്തുക്കള്‍ വരാന്‍ ഉണ്ടായിരുന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ എല്ലാവരും ലാലേട്ടനോട് ഒപ്പം സംസാരിക്കാന്‍ ഇരുന്നു. സംസാരത്തിന് ഇടയില്‍ ലാലേട്ടന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ടെബിളിലെ ഭക്ഷണം എല്ലാം തുറന്ന് വച്ചിരിക്കുകയാണ്.

ഉടനെ ലാലേട്ടന്‍ എഴുന്നേറ്റ് വന്ന് ഭക്ഷണം ഒക്കെ അടച്ചു വെച്ചു. ഭക്ഷണമാണ് അത് ചൂടോടെ ഇനി വരുന്ന ആളുകള്‍ക്കും കിട്ടണം എന്നാണ് അദ്ദേഹം പറഞ്ഞത്. ബിരിയാണി കഴിച്ചതിന്റെ ബാക്കി എല്ലം അദ്ദേഹം ഇരുന്ന് വൃത്തിയാക്കി. 10, 11 പേര് കഴിച്ച ടേബിള്‍ ആണ് എന്നിട്ടും അദ്ദേഹം സ്വന്തം വീട് പോലെ ആ ടെബിള്‍ വൃത്തിയാക്കി എന്നാണ് ഷെഫ് പിള്ള പറയുന്നത്.

Content Highlight: #Lullaby #cleared #table #ten #eleven #peopleate #ChefPillai #saidopenly

Next TV

Top Stories










News Roundup