logo

ആർ ബൽകി സോയ ഫാക്ടറിനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്

Published at May 26, 2021 11:51 AM  ആർ ബൽകി സോയ ഫാക്ടറിനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്

ദുൽഖർ സൽമാൻ, ആർ ബൽകി സോയ ഫാക്ടറിനു ശേഷം ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര്‍ ബല്‍കിയാണ് സംവിധാനം. ത്രില്ലർ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ ഈ മൺസൂണിൽ തന്നെ ചിത്രീകരിക്കാനാണ് സംവിധായകൻ പ്ലാൻ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്.


അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം എത്തിയ ‘ദി സോയ ഫാക്ടറും’ നിരൂപക പ്രശംസ നേടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെയാണ് ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്.

ദുൽഖറിന്റെ സല്യൂട്ട്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളും റിലീസിനൊരുങ്ങുകയാണ്. ഒപ്പം ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Dulquer Salman returns to Bollywood after R Balki Soya Factor

Related Stories
നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌  ലേഡി സൂപ്പര്‍സ്റ്റാര്‍

Jun 24, 2021 11:00 AM

നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌ ലേഡി സൂപ്പര്‍സ്റ്റാര്‍

മൂന്ന് മുന്‍നിര നിര്‍മാണ കമ്പനികളാണ് തുടര്‍ച്ചയായി 6 സിനിമകൾക്കുവേണ്ടി നയന്‍താരയെ സമീപിച്ചിരിക്കുന്നത്, ഇതോടെ തമിഴിലെനായകന്മാരുടെ...

Read More >>
ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

Jun 22, 2021 01:39 PM

ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

വീഡിയോയിൽ ആർത്തവത്തെ കുറിച്ചും അതിലെ അന്ധവിശ്വാസങ്ങളെ കുറിച്ചും വിവാഹേതര ലൈംഗികബന്ധത്തെ കുറിച്ചും കൗമാര കാലത്തെ ഗർഭധാരണത്തെക്കുറിച്ചെല്ലാം...

Read More >>
Trending Stories