---
title: "#surya |നിങ്ങളെ സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട്,  കണ്ണ് നിറഞ്ഞ് സൂര്യ, പൊട്ടിക്കരഞ്ഞ് അമ്മമാര്‍, വീഡിയോ"
english_title: "#duty #protect #you #Surya #tears #eyes #Mothers #tears  #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134257/duty-protect-you-surya-tears-eyes-mothers-tears-video"
published_at: "2023-07-27T21:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c299e256bcf_surya.jpg"
keywords: []
---

# #surya |നിങ്ങളെ സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട്,  കണ്ണ് നിറഞ്ഞ് സൂര്യ, പൊട്ടിക്കരഞ്ഞ് അമ്മമാര്‍, വീഡിയോ

> **Lead Summary:** സൂര്യയുടെ ജന്മദിന ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിനിടെ ഒരു ആരാധകന്‍ വൈദ്യുത ആഘാതമേറ്റ് മരിച്ച വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മരിച്ച ആരാധകരുടെ കുടുംബത്തിന് സാന്ത്വനമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ.

## Article Content

സൂര്യയുടെ ജന്മദിന ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിനിടെ ഒരു ആരാധകന്‍ വൈദ്യുത ആഘാതമേറ്റ് മരിച്ച വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മരിച്ച ആരാധകരുടെ കുടുംബത്തിന് സാന്ത്വനമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ.

മരണമടഞ്ഞ ആരാധകരുടെ കുടുംബവുമായി വീഡിയോ കോളിലൂടെ സൂര്യ സംസാരിച്ചു. നിങ്ങളുടെ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് അമ്മമാരോട് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഉറപ്പായും കുടുംബത്തിലുള്ളവരെ നേരില്‍വന്നു കാണുമെന്നും സൂര്യ ഉറപ്പു നല്‍കി. സൂര്യയെ ഫോണ്‍ സ്‌ക്രീനില്‍ കണ്ട് യുവാക്കളുടെ അമ്മമാര്‍ പൊട്ടിക്കരയുന്നത് കാണാം.

നിറകണ്ണുകളോടെയാണ് താരം സംസാരിക്കുന്നത്. താന്‍ ഇപ്പോഴും ഞെട്ടലിലാണ് എന്നാണ് താരം പറയുന്നത്.യുവാവിന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി തന്നെ കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും സൂര്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇതിന്റെ വിഡിയോ.

**[https://twitter.com/i/status/1683149864992133120](https://twitter.com/i/status/1683149864992133120)
**

കഴിഞ്ഞ ദിവസമായിരുന്നു സൂര്യയുടെ രണ്ട് ആരാധകര്‍ വൈദ്യുത ആഘാതമേറ്റ് മരിക്കുന്നത്. സൂര്യയുടെ പിറന്നാളിന്റെ ഭാഗമായി ഫ്‌ലെക്‌സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റത്. ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം.

എന്‍.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്. സൂര്യയുടെ ജന്മദിനത്തിനു മുന്നോടിയായി ശനിയാഴ്ച രാത്രിയാണ് ആരാധകര്‍ ചേര്‍ന്ന് പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണില്‍ ഫ്‌ലെക്‌സ് സ്ഥാപിച്ചത്. ഫ്‌ലെക്‌സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയില്‍ത്തട്ടിയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134257/duty-protect-you-surya-tears-eyes-mothers-tears-video)