---
title: "#aniyanmidhun | മേജര്‍ രവി സാറിനെ കണ്ടു, എല്ലാത്തിനും താങ്ക്സ് പറഞ്ഞു -അനിയന്‍ മിഥുന്‍ "
english_title: "#Majorravi #sir #said #thanks #everything #Anyanmithun"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134249/majorravi-sir-said-thanks-everything-anyanmithun"
published_at: "2023-07-27T21:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c29539bc7f8_major.jpg"
keywords: []
---

# #aniyanmidhun | മേജര്‍ രവി സാറിനെ കണ്ടു, എല്ലാത്തിനും താങ്ക്സ് പറഞ്ഞു -അനിയന്‍ മിഥുന്‍ 

> **Lead Summary:** **ബി​**ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനിയൻ മിഥുൻ. തൊണ്ണൂറോളം ദിവസം പൂർത്തിയാക്കിയ ശേഷമാണ് മിഥുൻ ഷോയുടെ പടിയിറങ്ങിയത്. ജീവിത ​ഗ്രാഫ് എന്ന ടാസ്കിനിടെ പട്ടാള ഉദ്യോ​ഗസ്ഥയുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അനിൻ മിഥുൻ പറഞ്ഞിരുന്നു.

## Article Content

**ബി​**ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനിയൻ മിഥുൻ. തൊണ്ണൂറോളം ദിവസം പൂർത്തിയാക്കിയ ശേഷമാണ് മിഥുൻ ഷോയുടെ പടിയിറങ്ങിയത്. ജീവിത ​ഗ്രാഫ് എന്ന ടാസ്കിനിടെ പട്ടാള ഉദ്യോ​ഗസ്ഥയുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് അനിൻ മിഥുൻ പറഞ്ഞിരുന്നു.

ഇത് ഷോയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെടുകയും വെറുതെ പറഞ്ഞൊരു കഥയാണതെന്നും മനസിലായിരുന്നു. മിഥുൻ തന്നെ അക്കാര്യം തുറന്ന് പറഞ്ഞതുമാണ്. ഇതിനിടെ പട്ടാളക്കഥ വൈറലായതിന് പിന്നാലെ മിഥുനെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം മേജർ രവിയെ താൻ കണ്ടുവെന്ന് പറയുകയാണ് അനിയന്‍ മിഥുന്‍. ബി​ഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്ന റോബിൻ രാധാകൃഷ്ണനൊപ്പം ഉള്ള വീഡിയോയിൽ ആണ് അനിയൻ മിഥുൻ ഇക്കാര്യം പറഞ്ഞത്. ഹോട്ടൽ ആര്യാസിൽ വച്ചാണ് മേജർ രവിയെ താൻ കണ്ടതെന്നാണ് മിഥുൻ പറയുന്നത്.

'മേജർ രവി സാറിനെ കണ്ടപ്പോൾ ‍ഞാൻ അങ്ങോട്ട് പോയി എല്ലാത്തിനും താങ്ക്യുവെന്ന് പറഞ്ഞു. എന്നെ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. അതുകൊണ്ട് ‍ഞാൻ തന്നെ പറഞ്ഞു. ഇത് ഞാൻ അനിയൻ മിഥുനാണെന്ന് പറഞ്ഞു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്ക് അദ്ദേഹത്തോട് താങ്ക്യുവും സ്നേഹമുണ്ടെന്നും', വീഡിയോയിൽ മിഥുൻ പറയുന്നു.

പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെയാണ് അനിയൻ ടാസ്കിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇല്ലാത്ത കാര്യമാണെന്ന് മോഹൻലാൽ തന്നെ ഷോയിൽ പറഞ്ഞിരുന്നു. പക്ഷേ അത് അം​ഗീകരിക്കാൻ മിഥുൻ തയ്യാറായിരുന്നില്ല.

> പിന്നാലെ ആണ് മേജർ രവി വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയത്. "നടപടി എടുക്കുക ആണെങ്കില്‍ ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. താങ്ങാൻ പറ്റില്ല കേട്ടോ ആ പയ്യന്. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല", എന്ന് മേജർ രവി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/134249/majorravi-sir-said-thanks-everything-anyanmithun)