---
title: "#ajithkumar | നടൻ അജിത്തിനെ പരസ്യമായി അപമാനിച്ച് സിനിമാ നിരൂപകൻ; വിമർശനവുമായി ആരാധകർ"
english_title: "#FilmCritic #Publicly #Insults #ActorAjith #Fans #criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134237/filmcritic-publicly-insults-actorajith-fans-criticism"
published_at: "2023-07-27T21:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c28fd7c9513_ajith_1.jpg"
keywords: []
---

# #ajithkumar | നടൻ അജിത്തിനെ പരസ്യമായി അപമാനിച്ച് സിനിമാ നിരൂപകൻ; വിമർശനവുമായി ആരാധകർ

> **Lead Summary:** തമിഴകത്തിന്‍റെ തല അജിത്ത് കുമാറിന് പിറന്നാള്‍ സമ്മാനമായി ഇപ്പോൾ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവിന് ശേഷമുള്ള അജിത്തിന്‍റെ കരിയറിലെ 62-ാം ചിത്രം വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വിഘ്നേഷ് തന്നെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

## Article Content

തമിഴകത്തിന്‍റെ തല അജിത്ത് കുമാറിന് പിറന്നാള്‍ സമ്മാനമായി ഇപ്പോൾ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവിന് ശേഷമുള്ള അജിത്തിന്‍റെ കരിയറിലെ 62-ാം ചിത്രം വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വിഘ്നേഷ് തന്നെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

തമിഴിലെ തടം, ടെഡി, കളകതലൈവന്‍ തുടങ്ങിയ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത മഗിഴ് തിരുമേനിയാകും എകെ 62 സംവിധാനം ചെയ്യുക. വിടാമുയർച്ചി എന്നാണ് സിനിമയുടെ പേര്. തുനിവാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അജിത്ത് സിനിമ. സിനിമയുടെ ചിത്രീകരണം ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം ഇഷ്ട വിനോദമായ ബൈക്ക് റൈഡിലൂടെ ലോകം ചുറ്റി സഞ്ചരിക്കുകയാണ് താരം ഇപ്പോൾ .

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ അജിത്തിന്റെ ശരീരഭാരം കുറഞ്ഞതായി കാണാം. പെട്ടന്നുള്ള താരത്തിന്റെ രൂപമാറ്റം ആരാധകരെയും അത്ഭുതപ്പെടുത്തി. താരം കഠിനമായി വ്യായാമം ചെയ്താണ് വണ്ണം കുറച്ചതെന്നും സിനിമാ നിരൂപകരിൽ പലരും പറയുന്നുണ്ട്. തുനിവ് സിനിമയിൽ അഭിനയിച്ചപ്പോൾ അമിത ശരീരഭാരവും ചാടിയ വയറുമെല്ലാം നടനുണ്ടായിരുന്നു. അജിത്ത് ശരീര ഭാരം കുറച്ച ശേഷമുള്ള ചിത്രങ്ങൾ വൈറലായതോടെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിനിമാ നിരൂപകൻ വളൈപേച്ച് അന്തനൻ.

അജിത്ത് ശരീരഭാരം കുറച്ചുവെന്ന് പലരും കൊട്ടിഘോഷിച്ച് പറയുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും എന്നാൽ എയർപോട്ടിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോ കണ്ടപ്പോൾ വയർ മാത്രം മറ്റൊരു ല​ഗേജായി തോന്നുമെന്നാണ് വളൈപേച്ച് അന്തനൻ ട്വീറ്റ് ചെയ്തത്. നടനെ ബോഡി ഷെയ്മിങ് നടത്തികൊണ്ടുള്ള ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ വിമർശനവുമായി എത്തി. അടുത്തിടെ ഒരു മോട്ടോർ സൈക്കിൾ ടൂറിം​ഗ് കമ്പനി തുടങ്ങിയിരുന്നു അജിത്ത് കുമാർ.

എകെ മോട്ടോ റൈഡ് എന്നാണ് അജിത്ത് കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. തന്റെ കമ്പനിയിലൂടെ എന്താണ് ചെയ്യാൻ ആ​ഗ്രഹിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് താരം ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.ഇന്ത്യയിലെയും നേപ്പാളിലെയും മിക്ക സ്ഥലങ്ങളും അദ്ദേഹം ഇതിനോടകം സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ട്. തുനിവിന്റെ ഷൂട്ടിനിടെ നടി മഞ്ജു വാര്യർക്ക് അജിത്തിനൊപ്പം ഹിമാലയൻ ബൈക്ക് റൈഡിന് അവസരം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/134237/filmcritic-publicly-insults-actorajith-fans-criticism)