---
title: "#rashmika | അയാളെന്റെ ഹൃദയം കീഴടക്കിയെന്ന് നടി; ഞങ്ങളുടെ രഹസ്യ വിവാഹം കഴിഞ്ഞു ; വെളിപ്പെടുത്തി രശ്‌മിക"
english_title: "#he #won #myheart #Our #secretmarriage #over #Rashmika #revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134154/he-won-myheart-our-secretmarriage-over-rashmika-revealed"
published_at: "2023-07-27T15:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c246cf8c281_rashmika_1-.jpg"
keywords: []
---

# #rashmika | അയാളെന്റെ ഹൃദയം കീഴടക്കിയെന്ന് നടി; ഞങ്ങളുടെ രഹസ്യ വിവാഹം കഴിഞ്ഞു ; വെളിപ്പെടുത്തി രശ്‌മിക

> **Lead Summary:** പുഷ്പയുടെ വിജയത്തോടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ രശ്‌മിക ഇപ്പോൾ ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. കരിയറിൽ തിളങ്ങി നിൽക്കുമ്പോളും തന്നെ രശ്‌മികയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തയിൽ നിറയാറുണ്ട്. രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ കുറെകാലങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞിരുന്നു . ​

## Article Content

പുഷ്പയുടെ വിജയത്തോടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ രശ്‌മിക ഇപ്പോൾ ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. കരിയറിൽ തിളങ്ങി നിൽക്കുമ്പോളും തന്നെ രശ്‌മികയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തയിൽ നിറയാറുണ്ട്. രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ കുറെകാലങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞിരുന്നു . ​

സിനിമയിലെ ഇവരുടെ കെമിസ്ട്രി ആരാധകർ ആഘോഷമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാകുന്നത്. ഇരുവരെയു പൊതുവേദികളിലും പാർട്ടികളിലും ഒരുമിച്ചു കാണാൻ തുടങ്ങിയതും അഭ്യൂഹങ്ങൾക്ക് കാരണമായി. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും പറഞ്ഞു. പൊതുവെ തന്റെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് രശ്‌മിക ശ്രമിക്കാറുള്ളത്.

അതിനിടെ തന്റെ 'രഹസ്യ വിവാഹ'ത്തെക്കുറിച്ചുള്ള രശ്മികയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ആനിമേഷനോടും അതിലെ ഇഷ്ട കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താൻ ഒരാളെ രഹസ്യമായി വിവാഹം കഴിച്ചിട്ടുണ്ടെന്ന് രശ്‌മിക പറഞ്ഞത്. അഭിമുഖത്തിനിടെ 'രശ്മിക മന്ദാന രഹസ്യമായി വിവാഹം കഴിച്ചത് മറ്റാരുമല്ല നരുട്ടോയെ ആണ്!' എന്ന് അവതാരകനായ ശ്രാവൺ ഷാ പറയുകയായിരുന്നു.

രശ്‌മിക ഇത് സമ്മതിച്ചു. 'അതേ നരുട്ടോ എന്റെ ഹൃദയം കീഴടക്കി', ആ കഥാപാത്രത്തെ താൻ വിവാഹം കഴിച്ചിരിക്കുകയാണെന്ന് താരം പറഞ്ഞു. മുൻപ് ഇൻസ്റ്റാഗ്രാമിൽ 'എന്റെ കാമുകൻ' എന്ന് പറഞ്ഞ് നരുട്ടോയുടെ ചിത്രം രശ്‌മിക പങ്കുവച്ചിട്ടുണ്ട്. അതേസമയം, മുൻപൊരിക്കൽ രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. കിരിക് പാർട്ടി എന്ന ആദ്യ ചിത്രത്തിന് ശേഷം ഒപ്പമഭിനയിച്ച നടനും നിർമാതാവുമായ രക്ഷിത് ഷെട്ടിയുമായി നടി പ്രണയത്തിലായിരുന്നു.

തുടർന്ന് ഇവർ ഒന്നിക്കാൻ തീരുമാനിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ എൻഗേജ്‌മെന്റ് നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഈ വിവാഹം വേണ്ടന്ന് വയ്ക്കുകയായിരുന്നു. രശ്‌മിക കരിയറിൽ ശ്രദ്ധ നൽകാൻ തീരുമാനിച്ചതോടെയാണ് ഇവർ പിരിഞ്ഞതെന്നാണ് അഭ്യൂഹം. എന്നാൽ ഈ വാർത്തകളോട് രശ്മികയോ നടനോ അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. പുഷ്പ 2 വും ഹിന്ദിയിൽ അനിമൽ എന്ന ചിത്രവുമാണ് രശ്‌മികയുടെതായി അണിയറയിൽ ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134154/he-won-myheart-our-secretmarriage-over-rashmika-revealed)