---
title: "#akhilmarar |75 പവന്‍ ഒരു ജ്വല്ലറിയില്‍ നിന്നും വാടകയ്ക്ക് എടുത്താണ് കല്യാണം കഴിച്ചത്; അഖില്‍ മാരാര്‍"
english_title: "#75Pawan #married #rent  #jeweller #AkhilMarar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134153/75pawan-married-rent-jeweller-akhilmarar"
published_at: "2023-07-27T15:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c245daaa134_akhilmarar.jpg"
keywords: []
---

# #akhilmarar |75 പവന്‍ ഒരു ജ്വല്ലറിയില്‍ നിന്നും വാടകയ്ക്ക് എടുത്താണ് കല്യാണം കഴിച്ചത്; അഖില്‍ മാരാര്‍

> **Lead Summary:** ബിഗ് ബോസ് സീസണ്‍ 5ലെ വിജയിയാതിന് പിന്നാലെ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. സ്വന്തം വിവാഹത്തെ കുറിച്ച് അഖില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

## Article Content

ബിഗ് ബോസ് സീസണ്‍ 5ലെ വിജയിയാതിന് പിന്നാലെ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. സ്വന്തം വിവാഹത്തെ കുറിച്ച് അഖില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

75 പവന്‍ സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും വാടകയ്ക്ക് എടുത്താണ് കല്യാണം കഴിച്ചത് എന്നാണ് അഖില്‍ പറയുന്നത്. ഭാര്യക്കൊപ്പം നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”കരിമണി മാലയിട്ട് കെട്ടിക്കാന്‍ ഞാന്‍ പറഞ്ഞതാണ്. ഇവര്‍ ഞാന്‍ പറഞ്ഞത് കേട്ടില്ല. സ്വര്‍ണം വാടകയ്‌ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. ഞാന്‍ അന്ന് പറഞ്ഞപ്പോള്‍ പുഛമായിരുന്നു.

”2021 ഒക്കെ ആകുമ്പോഴേക്ക് ഞാന്‍ എന്തെങ്കിലും പറയുന്നത് നാല് പേര് കേള്‍ക്കും എന്നൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാന്‍ ഒരു വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. സ്ത്രീയാണ് ധനം എന്നൊക്കെയാണ് പറയുന്നത്.

അപ്പോള്‍ ഒരാളെഴുന്നേറ്റ് എന്റെ വിവാഹ ഫോട്ടോ കാണിച്ചു.” ”75 പവന്‍ സ്വര്‍ണം വാങ്ങിച്ച് പറയുകയാണ് ഞാനെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. എനിക്ക് ഭാവി ചിന്തയുള്ളതിനാല്‍ ഞാന്‍ പറഞ്ഞിരുന്നു, കരിമാല മതിയെന്ന്. എന്നാല്‍ എന്റെ മോളെ സ്വര്‍ണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ കയ്യില്‍ എന്തെങ്കിലും പൈസയുണ്ടോ? ഇല്ല.”

”ജ്വല്ലറിയില്‍ ഒരു ദിവസത്തേയ്ക്ക് വാടകയ്‌ക്കെടുത്തായിരുന്നു വിവാഹത്തിന് സ്വര്‍ണമെടുത്തത്” എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. അതേസമയം, പുതിയ സിനിമ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അഖില്‍. ‘ഓമന’ എന്നാണ് അഖില്‍ ഒരുക്കാന്‍ പോകുന്ന ചിത്രത്തിന്റെ പേര്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134153/75pawan-married-rent-jeweller-akhilmarar)