---
title: "#ZareenKhan |ആ നടിയുമായുള്ള താരതമ്യം കരിയർ തകർത്തു; തുറന്ന് പറഞ്ഞ് സറീന്‍ ഖാന്‍"
english_title: "#Comparison #with #actress #ruined #career #ZareenKhan #saidopenly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134136/comparison-with-actress-ruined-career-zareenkhan-saidopenly-new"
published_at: "2023-07-27T14:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c238c2067f7_zareeen_1.jpg"
keywords: []
---

# #ZareenKhan |ആ നടിയുമായുള്ള താരതമ്യം കരിയർ തകർത്തു; തുറന്ന് പറഞ്ഞ് സറീന്‍ ഖാന്‍

> **Lead Summary:** സല്‍മാന്‍ ഖാന്‍ നായകനായ വീര്‍ എന്ന ചിത്രത്തിലൂടെയാണ് സെറീന്‍ ഖാന്‍ അരങ്ങേറുന്നത്. കത്രീന കൈഫുമായുള്ള രൂപസാദൃശ്യമാണ് സെറീന് ശ്രദ്ധ നേടിക്കൊടുത്തത്. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും കത്രീന കൈഫുമായുള്ള താരതമ്യങ്ങളെക്കുറിച്ചുമൊക്കെ സെറീന്‍ മനസ് തുറക്കുന്നു. കരീനയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരിലുള്ള താരതമ്യങ്ങള്‍ താന്‍ തുടക്കത്തില്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് കരിയറിന് തന്നെ തിരിച്ചടിയായെന്നാണ് സെറീന്‍ പറയുന്നത്.

## Article Content

സല്‍മാന്‍ ഖാന്‍ നായകനായ വീര്‍ എന്ന ചിത്രത്തിലൂടെയാണ് സെറീന്‍ ഖാന്‍ അരങ്ങേറുന്നത്. കത്രീന കൈഫുമായുള്ള രൂപസാദൃശ്യമാണ് സെറീന് ശ്രദ്ധ നേടിക്കൊടുത്തത്. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും കത്രീന കൈഫുമായുള്ള താരതമ്യങ്ങളെക്കുറിച്ചുമൊക്കെ സെറീന്‍ മനസ് തുറക്കുന്നു. കരീനയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരിലുള്ള താരതമ്യങ്ങള്‍ താന്‍ തുടക്കത്തില്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് കരിയറിന് തന്നെ തിരിച്ചടിയായെന്നാണ് സെറീന്‍ പറയുന്നത്.

ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ വഴി തെറ്റിപ്പോയൊരു കുട്ടിയുടെ അവസ്ഥ ആയിരുന്നു എന്റേത്. കത്രീനയുമായുള്ള താരതമ്യം എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ അവരുടെ വലിയ ആരാധികയും അവര്‍ സുന്ദരിയുമാണ്. പക്ഷെ അത് എന്റെ കരിയറിന് തന്നെ തിരിച്ചടിയായി. ഇന്‍ഡസ്ട്രിയിലുള്ളവര്‍ എന്റെ വ്യകതിത്വം തെളിയിക്കാന്‍ എനിക്ക് അവസരം നല്‍കിയില്ല''. ബോളിവുഡില്‍ ആളുകള്‍ കഴിവ് നോക്കിയല്ല സൗഹൃദം നോക്കിയാണ് അവസരങ്ങള്‍ നല്‍കുന്നതെന്നും സെറീന്‍ പറയുന്നുണ്ട്.

സിനിമാ കുടുംബത്തില്‍ നിന്നുമല്ല താന്‍ വരുന്നത്. അതിനാല്‍ തന്നെ തനിക്ക് ആരുമായും ബന്ധങ്ങളുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. തുടക്കത്തില്‍ ശ്രദ്ധ നേടാന്‍ സാധിച്ചുവെങ്കിലും സെറീന്‍ ഖാന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനോ വലിയൊരു താരമാകാനോ സാധിച്ചില്ല. കത്രീനയുടെ രൂപ സാദൃശ്യം അവസരങ്ങള്‍ നേടിക്കൊടുത്തുവെങ്കിലും ഒരു ഘട്ടം കഴിഞ്ഞതോടെ അതും അവസരങ്ങള്‍ നേടിക്കൊടുക്കാതായി.

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും സെറീന്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ തനിക്ക് നൂറ് കിലോയിലധികം ഭാരമുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ വന്ന ശേഷം മാത്രമാണ് ഞാന്‍ ബോഡി ഷെയ്മിംഗ് നേരിട്ടത്. അന്നത്തേതിന്റെ പകുതി തടിയേ ഇപ്പോഴുള്ളൂ, എന്നിട്ടാണ് അവര്‍ എന്നെ തടിച്ചിയെന്ന് വിളിക്കുന്നത്. ഉമര്‍ റിയാസിനൊപ്പമുള്ള മ്യൂസിക് വീഡിയോയിലാണ് സെറീനെ അവസാനമായി കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/134136/comparison-with-actress-ruined-career-zareenkhan-saidopenly-new)