---
title: "#ShineTomChacko |ഇത്രയും കാലം ഉമ്മന്‍ ചാണ്ടിക്ക് സമാധാനം കൊടുക്കാതിരുന്നത് മാധ്യമ പ്രവര്‍ത്തകരാണ്, എന്നിട്ടിപ്പോള്‍ മുഴുവന്‍ കുറ്റവും 15 സെക്കന്റ് വീഡിയോ ചെയ്തയാള്‍ക്ക്; ഷൈന്‍ ടോം ചാക്കോ"
english_title: "#ShineTomChacko #reacts #allegation #Vinayakan #abused #lateformer #ChiefMinister #OommenChandy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/134029/shinetomchacko-reacts-allegation-vinayakan-abused-lateformer-chiefminister-oommenchandy"
published_at: "2023-07-27T09:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1e8095b2c6_shinetom.jpg"
keywords: []
---

# #ShineTomChacko |ഇത്രയും കാലം ഉമ്മന്‍ ചാണ്ടിക്ക് സമാധാനം കൊടുക്കാതിരുന്നത് മാധ്യമ പ്രവര്‍ത്തകരാണ്, എന്നിട്ടിപ്പോള്‍ മുഴുവന്‍ കുറ്റവും 15 സെക്കന്റ് വീഡിയോ ചെയ്തയാള്‍ക്ക്; ഷൈന്‍ ടോം ചാക്കോ

> **Lead Summary:** അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നടന്‍ വിനായകന്‍ അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിക്ക് സൈര്യം കൊടുക്കാതിരുന്നത് മാധ്യമ പ്രവര്‍ത്തകരാണ്.

## Article Content

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നടന്‍ വിനായകന്‍ അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിക്ക് സൈര്യം കൊടുക്കാതിരുന്നത് മാധ്യമ പ്രവര്‍ത്തകരാണ്.

അവരാണ് ഉമ്മന്‍ ചാണ്ടിയുടെ സിഡി തപ്പി പോയത് എന്നാണ് ഷൈന്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ കുറ്റവും 15 സെക്കന്റ് വീഡിയോ ചെയ്ത വിനായകന് മേലാണ് എന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ഫിലീം ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഷൈന്‍ ടോം ചാക്കോ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരാണ്. ഉമ്മന്‍ചാണ്ടിയുടെ സിഡി തപ്പിപ്പോയത് മാധ്യമങ്ങളല്ലേ, പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞിട്ടും സിഡി തപ്പി പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു.

വിനായകന്റെത് 15 സെക്കന്റ് മാത്രമുള്ള വീഡിയോയായിരുന്നു. വിനായകന്‍ ആദ്യമായല്ല പ്രസ്താവനകള്‍ നടത്തുന്നത്. വിനായകനെ കുറ്റം പറയുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നും ഷൈന്‍ ചോദിക്കുന്നു.

അവര്‍ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ അസ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ, അത്രയും കാലം അയാളുടെ കുടുംബം ബന്ധുക്കള്‍, അദ്ദേഹത്തിന്റെ പാര്‍ട്ടി അയാളുടെ ചുറ്റുമുള്ളവരും അനുഭവിച്ചില്ലേ, ഉമ്മന്‍ചാണ്ടിയുടെ സിഡി തപ്പിപ്പൊയത് മാധ്യമങ്ങളല്ലേ, പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞട്ടും സിഡി തപ്പി പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു.

എന്നിട്ട് പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത് വെച്ചും ചോറുണ്ടു, 15 സെക്കന്റ് വീഡിയോ ചെയ്ത ഈ വ്യക്തിയെയും വച്ച് ചോറുണ്ടു.ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്യ കാര്യമുണ്ടോ-എന്നാണ് ഷൈന്‍ ചോദിക്കുന്നത്.

ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തിക്ക് പേരക്കുട്ടികള്‍ ഇല്ലേ, അവരുടെ മുന്നിലോക്കെ അപമാനിക്കപ്പെട്ടില്ല, എന്നിട്ട് കുറ്റം മുഴുവന്‍ ഈ 15 സെക്കന്റ് മാത്രം വരുന്ന വീഡിയോ ചെയ്ത ആള്‍ക്കാണ്. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണ് സൈര്യം കൊടുക്കേണ്ടത്.

അത് ആ വ്യക്തിക്ക് കൊടുത്തില്ല, ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക് പോവുകയായിരുന്നു. എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലേ-എന്നും ഷൈന്‍ പറഞ്ഞു. അതേസമയം വിനായകന്‍ ശരിയാണ് എന്നല്ല ഞാന്‍ പറഞ്ഞത്. അത് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് മറ്റുള്ളവര്‍ ഉമ്മന്‍ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചര്‍ച്ച ചെയ്യണമെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/134029/shinetomchacko-reacts-allegation-vinayakan-abused-lateformer-chiefminister-oommenchandy)