---
title: "#vidhyaunni | മാലാഖ കുഞ്ഞിനെ കാത്ത് വിദ്യയും ഭർത്താവും; വൈറൽ ആയി ജെന്റർ റിവീൽ വീഡിയോ"
english_title: "#Vidyaandhusband #expecting #angelbaby #genter #Reveal #Video #Goes #Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134012/vidyaandhusband-expecting-angelbaby-genter-reveal-video-goes-viral"
published_at: "2023-07-27T07:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1d4d5a67ac_vidya_1.jpg"
keywords: []
---

# #vidhyaunni | മാലാഖ കുഞ്ഞിനെ കാത്ത് വിദ്യയും ഭർത്താവും; വൈറൽ ആയി ജെന്റർ റിവീൽ വീഡിയോ

> **Lead Summary:** തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടി വിദ്യ ഉണ്ണിയും ഭർത്താവും. ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് പിറക്കും. അതിന്റെ സന്തോഷവും ആ​ഘോഷവും വിദ്യയും ഭർത്താവും ആരംഭിച്ച് കഴിഞ്ഞു.​ ഗർഭകാല വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള താരം ഇപ്പോഴിതാ പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജെന്റർ റിവീൽ വീഡിയോയുമായാണ് എത്തിയിരിക്കുകയാണ്.

## Article Content

തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടി വിദ്യ ഉണ്ണിയും ഭർത്താവും. ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് പിറക്കും. അതിന്റെ സന്തോഷവും ആ​ഘോഷവും വിദ്യയും ഭർത്താവും ആരംഭിച്ച് കഴിഞ്ഞു.​ ഗർഭകാല വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള താരം ഇപ്പോഴിതാ പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജെന്റർ റിവീൽ വീഡിയോയുമായാണ് എത്തിയിരിക്കുകയാണ്.

സ്വന്തം യുട്യൂബ് ചാനലിൽ‌ പങ്കുവെച്ച വീഡിയോയിലൂടെയാണ് തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് പെൺകുഞ്ഞാണെന്ന് വിദ്യ വെളിപ്പെടുത്തിയത്. കറുത്ത ബലൂൺ വിദ്യയും ഭർത്താവ് സഞ്ജയും ചേർന്ന് കുത്തിപ്പൊട്ടിച്ചപ്പോൾ പെൺകുഞ്ഞുങ്ങളെ സൂചിപ്പിക്കുന്ന പിങ്ക് നിറത്തിലുള്ള റിബണുകളാണ് മുറി മുഴുവൻ നിറഞ്ഞത്. അതുപോലെ രണ്ട് ദിവസം മുമ്പ് തന്നെ കുഞ്ഞിന്റെ ജെന്റർ റിവീൽ വീഡിയോ ഉടനെ പങ്കുവെക്കുമെന്ന് വിദ്യ ആരാധകരെ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു.

**FOR VIDEO : [https://www.instagram.com/reel/CvGyumxO1Rq/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==](https://www.instagram.com/reel/CvGyumxO1Rq/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==)**

വിദ്യയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ചിലർ ആൺകുഞ്ഞാണ് വിദ്യയ്ക്ക് പിറക്കാൻ പോകുന്നതെന്നും മറ്റ് ചിലർ പെൺകുഞ്ഞാണ് വിദ്യയ്ക്ക് പിറക്കാൻ പോകുന്നതെന്നും പ്രവചിച്ചു . മകളാണ് പിറക്കാൻ പോകുന്നതെന്ന് അറിഞ്ഞതോടെ വിദ്യയും ഭർത്താവും സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടുകയാണ്. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടാന്‍ കഴിയുന്നതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു വിദ്യ പറഞ്ഞത് എന്നാൽ ഇതിനകം തന്നെ വിദ്യയുടെ വീഡിയോ വൈറലായിമാറി . ​

ഗർഭിണിയായ ശേഷം യാത്രകൾ പോകുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും യോ​ഗ ചെയ്യുന്നതിന്റെയും വർക്കൗട്ട് ചെയ്യുന്നതിന്റെയും വീഡിയോകളും വിശേഷങ്ങളും വിദ്യ പങ്കിടാറുണ്ട് .ഒപ്പം ട്രെഡീഷണൽ രീതിയിൽ ഏഴാം മാസത്തിൽ സീമന്തം ചടങ്ങ് നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വിദ്യ പങ്കിട്ടിരുന്നു. ഡോ. ലവ് എന്ന സിനിമയിലൂടെയാണ് വിദ്യ ഉണ്ണി സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.  നിരവധി നൃത്ത പരിപാടികളും ടെലിവിഷൻ ഷോകളിൽ അവതാരകയായും തിളങ്ങി എങ്കിലും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/134012/vidyaandhusband-expecting-angelbaby-genter-reveal-video-goes-viral)