---
title: "#viral | വെള്ളത്തിനടിയിൽ യുവതിയുടെ ബാർബി ഡാൻസ്; വൈറല്‍ വീഡിയോ കാണാം "
english_title: "#viral #Young #woman's #barbie #dance #underwater #Watch #viralvideo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133996/viral-young-womans-barbie-dance-underwater-watch-viralvideo-new"
published_at: "2023-07-26T23:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c15c9a1c34d_barbie.jpg"
keywords: []
---

# #viral | വെള്ളത്തിനടിയിൽ യുവതിയുടെ ബാർബി ഡാൻസ്; വൈറല്‍ വീഡിയോ കാണാം 

> **Lead Summary:** **** ദിവസവും നിരവധി വ്യത്യസ്തമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ വെള്ളത്തിനടിയില്‍ യുവതിയുടെ ബാർബി ഡാൻസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്.

## Article Content

**** ദിവസവും നിരവധി വ്യത്യസ്തമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ വെള്ളത്തിനടിയില്‍ യുവതിയുടെ ബാർബി ഡാൻസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്.

അനായാസം വെള്ളത്തിനടിയിൽ മനോഹരമായി നൃത്തം ചെയ്യുകയാണ് യുവതി. പിങ്ക് നിറത്തിലുള്ള വസ്ത്രം ആണ് യുവതിയുടെ വേഷം. 'ഡാൻസ് ദ നൈറ്റ്' എന്ന പ്രശസ്ത ഗാനത്തിനാണ് വെള്ളത്തിനടിയിൽ യുവതി ചുവടു വെച്ചത്.

നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. ഈ പ്രകടനം കണ്ട് തനിക്ക് ശ്വാസം മുട്ടിയെന്നാണ് ഒരാളുടെ കമന്‍റ്. ബാർബിക്കു പോലും ഇത്രയും മെയ്‌വഴക്കമുണ്ടാകാൻ ചാൻസില്ലെന്നാണ് മറ്റൊരാളുടെ കമന്‍റ്.

അതേസമയം, ഹോളിവുഡ് ചിത്രം 'ബാര്‍ബി' തരംഗമാകുന്നതിനിടെ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാർബി തീമ്മില്‍ ഭക്ഷണ സാധനങ്ങൾ വിളമ്പുന്ന ഒരു കഫേയുടെ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ദില്ലിയിലെ കമല നഗറിലെ ഒരു കഫേയാണ് ബാർബി തീമ്മില്‍ മീല്‍സ് തയ്യാറാക്കിയത്. ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ഷെഫ് റിതികയുടെ ഉടമസ്ഥതയിലുള്ള 'കൊക്കോപോട്ട്സ്' എന്ന കഫേയാണ് പിങ്ക് നിറത്തിലുള്ള മീല്‍സ് തയ്യാക്കിയത്.

പിങ്ക് ബർഗർ, ബബിൾഗം മിൽക്ക് ഷേക്ക്, പിങ്ക് സോസ് ഉള്ള ഫ്രൈകൾ എന്നിവയാണ് ഈ പിങ്ക് മീല്‍സില്‍ അടങ്ങിയിരിക്കുന്നത്. അതില്‍ ഏറെ ശ്രദ്ധ നേടിയത് പിങ്ക് ഷൂ ഡെസേർട്ട് തന്നെയാണ്.

ഒരു ഫുഡ് ബ്ലോഗർ ഈ ബാർബി ചോക്ലേറ്റ് ഷൂ ഡെസേർട്ട് കഴിച്ചതിന്‍റെ അനുഭവം ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ചോക്ലേറ്റ് സോസും ജെല്ലികള്‍ നിറഞ്ഞ ഒരു ചെറിയ പിങ്ക് ഹാൻഡ്‌ബാഗും ഈ പിങ്ക് ഷൂ ഡെസേർട്ടിനൊപ്പം ഉണ്ട്. 349 രൂപയാണ് ഈ ബാർബി മീല്‍സിന്‍റെ വില.

### Related Links & Sources
- [Original Story Source](https://moviemax.in/news/133996/viral-young-womans-barbie-dance-underwater-watch-viralvideo-new)