#gayathrishankar | ചാക്കോച്ചന്റെ നായിക സ്റ്റാന്റപ് കൊമേഡിയനുമായി പ്രണയത്തിൽ; സംഭവം ഇങ്ങനെ

#gayathrishankar |  ചാക്കോച്ചന്റെ നായിക സ്റ്റാന്റപ് കൊമേഡിയനുമായി പ്രണയത്തിൽ; സംഭവം ഇങ്ങനെ
2023-07-26T22:15:00 | By Kavya N

2022ൽ തിയേറ്ററുകളിൽ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും കുഞ്ചാക്കോ ബോബന്റെ കരിയറിൽ നാഴികകല്ലായി മാറിയതുമായ സിനിമയാണ് ന്നാ താൻ കേസ് കൊട് സിനിമ. ചിത്രത്തിൽ ചാക്കോച്ചന്റെ നായിക വേഷം ചെയ്ത് മലയാളികളുടെ ഹൃദയം കവർന്ന തമിഴ് നടിയാണ് ​ഗായത്രി ശങ്കർ. സിനിമയുടെ വിജയത്തിന് ശേഷം കോറോണ പേപ്പേഴ്സ് എന്ന മലയാള സിനിമയിലും ​ഗായത്രി ശങ്കർ ഭാ​ഗമായിരുന്നു. 

വിജയ് സേതുപതിക്കൊപ്പം പുരിയാത പുതിർ‌, സീതാകത്തി എന്നീ സിനിമകളും സൂപ്പർ ഡീലക്സ്, വിക്രം, മാമനിതൻ തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകളിലും അഭിനയിച്ച താരം തമിഴിലെ മുൻനിര നടിയാണ്. 2012 മുതൽ അഭിനയത്തിൽ സജീവമാണ് താരം. നടി ഹാഫ് മലയാളിയും ഹാഫ് തമിഴുമാണ്. പക്വതയും അഭിനയ സാധ്യത കൂടിയതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത ​ഗായത്രി സോഷ്യൽമീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ താരത്തിന്റെ ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ പ്രശസ്തനായ ഒരു സ്റ്റാന്റപ്പ് കൊമേഡിയനുമായി താരം പ്രണയത്തിലാണെന്നും ആരാധകർ പറയുന്നു. ജനപ്രിയ സ്റ്റാൻഡ് അപ്പ് കോമേഡിയൻ അരവിന്ദ് എസ്എയുടെ പേരിനൊപ്പമാണ് നടിയുടെ പേര് ​പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ അരവിന്ദ് എസ്എയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് മനോഹരമായൊരു കുറിപ്പും അടുത്തിടെ ​ഗായത്രി പങ്കുവെച്ചിരുന്നു.

അതിന് ശേഷമാണ് ​ഗായത്രിയും അരവിന്ദും പ്രണയത്തിലാണോയെന്ന സംശയം ആരാധകരിൽ ഉണ്ടാകാൻ തുടങ്ങിയത്. 'റെയിൽവേ റിസർവേഷൻ സമ്പ്രദായത്തെക്കുറിച്ച് നീ സംസാരിക്കുന്നത് കാണുന്നതിൽ നിന്ന് ഞങ്ങൾക്ക് സംസാരിക്കണം എന്നതിലേക്ക് വരെ എത്തി. നിങ്ങൾ ഒരുപാട് മുന്നോട്ട് പോയി. ഞാൻ എന്നും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു', എന്നാണ് അടുത്തിടെ ​ഗായത്രി അരവിന്ദിനെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്.

കുറിപ്പും ഫോട്ടോയും വൈറലായതോടെ ഇരുവരും തമ്മിലുള്ള ബന്ധം വെറും സൗഹൃദം മാത്രമാണോ അതോ പ്രണയമാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത സ്ഥിരീകരിക്കുന്നതോ നിരസിക്കുന്നതോ ആയ പരസ്യ പ്രസ്താവനകളൊന്നും ഇതുവരെയും നടത്തിയിട്ടില്ലെങ്കിലും നടിയുമായി അടുത്ത വൃത്തങ്ങൾ ഈ ബന്ധം പ്രണയമാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

നോ മാൻസ് ലാൻഡ് എന്ന ഫാഷൻ ഫിലിം വീഡിയോയിൽ മോഡേൺ ലുക്കിൽ സ്റ്റൈലിൽ വേഷങ്ങളിലാണ് താരം എത്തിയത്. കോസ്റ്റ്യൂം ഡിസൈനർ കൂടിയായ മെൽവി ജെ ആണ് വീഡിയോ സംവിധാനം ചെയ്തത്. അഭിപ്രായങ്ങൾ തുറന്ന് പറയാനും മടിയില്ലാത്ത താരം സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. സിനിമയില്‍ വിജയിക്കാന്‍ കഴിവുണ്ടായാല്‍ മാത്രം പോരെന്നായിരുന്നു താരം പറഞ്ഞത്.

Content Highlight: #Chakochan's #heroine #love #standup #comedian #it happened

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup