---
title: "#Raveena | ഫഹദിന്റെ ഷർട്ടിൽ ലിപ്സ്റ്റിക്കിന്റെ പാട്; യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ് ; രവീണ പറയുന്നു"
english_title: "#Lipstick #stain # Fahad's #shirt #actually #happened #Raveena #says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133906/lipstick-stain-fahads-shirt-actually-happened-raveena-says"
published_at: "2023-07-26T17:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c10bc0352b3_raveena_2.jpg"
keywords: []
---

# #Raveena | ഫഹദിന്റെ ഷർട്ടിൽ ലിപ്സ്റ്റിക്കിന്റെ പാട്; യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ് ; രവീണ പറയുന്നു

> **Lead Summary:** തമിഴകത്ത് വൻ ഹിറ്റായിരിക്കുകയാണ് അടുത്തിടെ റിലീസ് ചെയ്ത മാമന്നൻ. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം 50 കോടിയിലേറേ കലക്ഷൻ നേടി. ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ് മാമന്നനിലേക്ക് മലയാളി പ്രേക്ഷകരെ ആകർഷിച്ചത്. ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, വടിവേലു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

## Article Content

തമിഴകത്ത് വൻ ഹിറ്റായിരിക്കുകയാണ് അടുത്തിടെ റിലീസ് ചെയ്ത മാമന്നൻ. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം 50 കോടിയിലേറേ കലക്ഷൻ നേടി. ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ് മാമന്നനിലേക്ക് മലയാളി പ്രേക്ഷകരെ ആകർഷിച്ചത്. ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, വടിവേലു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

തമിഴ് സമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചു. കുറച്ച് സമയം മാത്രമേ സ്ക്രീൻ സ്പേസ് ഉള്ളൂയെങ്കിലും നടി രവീണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.ഫഹദ് ഫാസിൽ ചെയ്ത രത്നവേലു എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ജ്യോതി എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. സിനിമയെക്കുറിച്ചും ഷൂട്ടിം​ഗിനിടെയുണ്ടായ സംഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് രവിയിപ്പോൾ. ഫഹദ് ഫാസിലിനെ അച്ഛന് വളരെ ഇഷ്ടമാണ്.

ഫാസിൽ സാറുടെ മകനാണെന്നതാണ് മറ്റൊരു കണക്ഷൻ. അമ്മ ഡബ്ബിം​ഗ് ആർട്ടിസ്റ്റായി ഫാസിൽ സാറിന്റെ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ ഈ കഥാപാത്രത്തിന് പേര് ഇല്ലായിരുന്നു. പിന്നീടാണ് ഒരു പേരിട്ടത്. ഡയലോ​ഗ് ഒന്നും ഇല്ല. ഉണ്ടായിരുന്ന ഡയലോ​ഗുകൾ എഡിറ്റിം​ഗിൽ പോയി. കോംബിനേഷൻ സീനുകൾ ഒരുപാട് ഉണ്ടായിരുന്നു. അതെല്ലാം പോയല്ലോ എന്നോർത്ത് ആദ്യം എനിക്ക് വിഷമം തോന്നി. പക്ഷെ സിനിമ ഇറങ്ങിയ ശേഷം മീമുകളെല്ലാം കണ്ടതോടെ എനിക്ക് സന്തോഷമായി.

ഇപ്പോൾ ദുഖമില്ല. ഷൂട്ടിം​ഗിനിടെ ഫഹദിന്റെ വെള്ള ഷർട്ടിൽ രവീണയുടെ ലിപ്സ്റ്റികിന്റെ പാട് വന്നതിനെക്കുറിച്ചാണ് സംവിധായകൻ പ്രസ് മീറ്റിൽ തമാശയോടെ സംസാരിച്ചത്. യഥാർത്ഥത്തിൽ അന്ന് സംഭവിച്ചതെന്തെന്ന് രവീണ വ്യക്തമാക്കി. ഫഹദ് ഫാസിലിനെ കെട്ടിപ്പിടിക്കുന്ന സീനുണ്ടായിരുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിച്ചപ്പോൾ മുഖം ചുമലിൽ തൊട്ടു. ചുണ്ടിലെ ലിപ്സ്റ്റിക് ഷർട്ടിലായി. ആദ്യം ഷൂട്ട് ചെയ്തപ്പോൾ മേക്കപ്പ് ഇട്ടിരുന്നോ എന്ന് ഫഹദ് എന്നോട് ചോദിച്ചിരുന്നു. ഇല്ല സാർ എന്ന് ഞാൻ പറഞ്ഞു.

ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ല, എന്റെ ചുണ്ടുകൾ നാച്വറലായി ഇങ്ങനെയാണെന്ന് ഞാൻ കള്ളം പറഞ്ഞു. പക്ഷെ ഇങ്ങനെ സംഭവിച്ചപ്പോൾ ഞാനന്നേ ചോദിച്ചതല്ലേ എന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി. തന്റെ കള്ളം അതോടെ പൊളിഞ്ഞെന്നും ചിരിച്ച് കൊണ്ട് രവീണ ഓർത്തു. പെട്ടെന്ന് അദ്ദേഹം ഷർട്ട് മാറ്റി. പക്ഷെ ഒരു ഷോട്ട് അല്ലല്ലോ. വേറെ വേറെ ആം​ഗിളുകളിൽ എടുത്തിട്ടുണ്ട്. അതിലെല്ലാത്തിലും ലിപ്സ്റ്റിക്കിന്റെ പാടുണ്ട്. പിന്നീട് സിജി ഉപയോ​ഗിച്ചാണ് അത് മായ്ച്ചതാണെന്നും രവീണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/133906/lipstick-stain-fahads-shirt-actually-happened-raveena-says)