---
title: "#vikram | ആരാധന കടുത്ത യുവാവ് ചെയ്തത്; ആശുപത്രിയിലേക്ക് ഓടിയെത്തി വിക്രം; സംഭവം ഇങ്ങനെ"
english_title: "#Worship #youngman #Vikram #rushed  #hospital #This #happened "
publisher: "moviemax.in"
canonical_url: "https://moviemax.in/news/133858/worship-youngman-vikram-rushed-hospital-this-happened"
published_at: "2023-07-26T14:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e3629456c_vikram_1.jpg"
keywords: []
---

# #vikram | ആരാധന കടുത്ത യുവാവ് ചെയ്തത്; ആശുപത്രിയിലേക്ക് ഓടിയെത്തി വിക്രം; സംഭവം ഇങ്ങനെ

> **Lead Summary:** തെന്നിന്ത്യയിൽ ഏവർക്കും സ്വീകാര്യനായ താരമാണ് ചിയാൻ വിക്രം. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന വിക്രം കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കാൻ തയ്യാറാണ്. അന്യൻ എന്ന ചിത്രത്തിന് ശേഷമാണ് കരിയറിൽ വമ്പൻ കുതിച്ച് ചാട്ടം വിക്രമിന് സാധ്യമായത്. 2015 ൽ പുറത്തിറങ്ങിയ ഐ എന്ന ചിത്രത്തിലും വിക്രമിന്റെ പ്രകടനം ശ്രദ്ധ നേടി. 57 കാരനായ വിക്രം ഇന്നും കരിയറിൽ സജീവമാണ്. പൊന്നിയിൻ സെൽവനാണ് വിക്രമിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

## Article Content

തെന്നിന്ത്യയിൽ ഏവർക്കും സ്വീകാര്യനായ താരമാണ് ചിയാൻ വിക്രം. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന വിക്രം കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കാൻ തയ്യാറാണ്. അന്യൻ എന്ന ചിത്രത്തിന് ശേഷമാണ് കരിയറിൽ വമ്പൻ കുതിച്ച് ചാട്ടം വിക്രമിന് സാധ്യമായത്. 2015 ൽ പുറത്തിറങ്ങിയ ഐ എന്ന ചിത്രത്തിലും വിക്രമിന്റെ പ്രകടനം ശ്രദ്ധ നേടി. 57 കാരനായ വിക്രം ഇന്നും കരിയറിൽ സജീവമാണ്. പൊന്നിയിൻ സെൽവനാണ് വിക്രമിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

കേരളത്തിലും വൻ ആരാധകവൃന്ദം വിക്രമിനുണ്ട്. വിക്രം ആരാധകർക്ക് കൊടുക്കുന്ന ബഹുമാനം ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. ആരാധകരുടെ സ്നേഹ പ്രകടനങ്ങളോട് ഒരിക്കൽ പോലും വിക്രം നീരസം കാണിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽമീഡിയിലുണ്ട്. ഐ സിനിമയിലേക്ക് വിക്രമിന് മുമ്പ് ചില ഹീറോകളെ പരി​ഗണിച്ചിരുന്നു. എന്നാൽ ഇവർ ചെയ്യാൻ തയ്യാറായില്ലെന്ന് ചെയ്യാറു ബാലു പറയുന്നു. സിനിമയ്ക്ക് വേണ്ടി കഠിനമായ മേക്ക് ഓവറാണ് വിക്രം ചെയ്തത്.

ഭക്ഷണം കഴിക്കാതിരിക്കുന്നത് അപകടകരമാണ്. വിക്രമിന് മാത്രമേ അത് സാധിക്കൂയെന്നും ചെയ്യാരു ബാലു അഭിപ്രായപ്പെട്ടു. ഇന്നുവരേക്കും ഷൂട്ടിം​ഗിനോട് അനാസ്ഥ കാണിക്കാത്ത നടനാണ് അദ്ദേഹം. ആരാധകരോട് വലിയ ബഹുമാനമാണ് അദ്ദേഹത്തിന്. വിക്രമിന്റെ ഒരു ആരാധകൻ നടന്റെ സാമി ഉൾപ്പെടെയുള്ള സിനിമകൾ‌ റിലീസ് ചെയ്ത സമയത്ത് ശരീരത്തിൽ ഓയിൽ പെയ്ന്റ് ചെയ്ത് ചെന്നെെയിലെ തിയറ്ററുകളിൽ പോകുമായിരുന്നു. ഈ പെയിന്റിന്റെ റിയാക്ഷൻ മൂലം ആരാധകന് തൊലിപ്പുറത്ത് കുമിളകൾ വന്ന് ആശുപത്രിയിലായി.

ഇക്കാര്യം അറിഞ്ഞ വിക്രം ആശുപത്രിയിലേക്ക് ഓടിയെത്തി. ആരാധകനെ നല്ല പോലെ വഴക്ക് പറഞ്ഞു. പ്രത്യേക ആശുപത്രിയിൽ ചികിത്സിപ്പിക്കുകയും അതിന്റെ ചെലവ് മുഴുവൻ വിക്രം വഹിക്കുകയും ചെയ്തു. ഒപ്പം ആ ചെറുപ്പക്കാരന് ജീവിക്കാനായി ഒരു കടയും പണിത് നൽകിയെന്ന് ചെയ്യാറു ബാലു വ്യക്തമാക്കി. തമിഴകത്ത് ഭാ​ഗ്യമില്ലാത്ത നടൻ എന്ന പഴി തുടക്ക കാലത്ത് വിക്രമിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അന്നും വിക്രം കരിയർ വിട്ടില്ല. മലയാളം സിനിമകളിലുൾപ്പെടെ അഭിനയിച്ചു. അജിത്തിന്റെ ആദ്യ സിനിമ അമരാവതിയിൽ വിക്രമാണ് ഡബ് ചെയ്തത്. അന്ന് നടി രോഹിണിക്കൊപ്പം വിക്രം ഡബ് ചെയ്തിട്ടുണ്ട് ചെയ്യാറു ബാലു ഓർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/133858/worship-youngman-vikram-rushed-hospital-this-happened)