---
title: "#bala | വളരെ ദീര്‍ഘമായ കാലത്തിനു ശേഷം താൻ അമ്മയെ കാണുകയാണ്;  വീഡിയോയുമായി ബാല"
english_title: "#Actor #Bala #visits #mother #after #year"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133753/actor-bala-visits-mother-after-year"
published_at: "2023-07-26T10:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0a195c3363_bala.jpg"
keywords: []
---

# #bala | വളരെ ദീര്‍ഘമായ കാലത്തിനു ശേഷം താൻ അമ്മയെ കാണുകയാണ്;  വീഡിയോയുമായി ബാല

> **Lead Summary:** ഒരു വര്‍ഷത്തിനു ശേഷം അമ്മയെ സന്ദര്‍ശിച്ച് നടൻ ബാല. അമ്മയെ വീട്ടിലെത്തി കണ്ടതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ചെല്ലമേ, തങ്കമേ എന്നൊക്കെ വിളിച്ചാണ് താരത്തെ അമ്മ വരവേറ്റത്.

## Article Content

ഒരു വര്‍ഷത്തിനു ശേഷം അമ്മയെ സന്ദര്‍ശിച്ച് നടൻ ബാല. അമ്മയെ വീട്ടിലെത്തി കണ്ടതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ചെല്ലമേ, തങ്കമേ എന്നൊക്കെ വിളിച്ചാണ് താരത്തെ അമ്മ വരവേറ്റത്.

ആരോഗ്യവസ്ഥ അത്ര നല്ലതല്ലാതിരുന്ന സാഹചര്യത്തിലായിരുന്നു ആശുപത്രിയില്‍ എത്തി അമ്മ ചെന്താമര ബാലയെ കാണാതിരുന്നത്.

ചെന്നൈയിലെ വീട്ടിനു മുന്നില്‍ എത്തി താരം അമ്മയെ കാണാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചു. മുട്ടുവേദന കാരണമാണ് ആശുപത്രിയിലേക്ക് അമ്മ വരാതിരുന്നത് എന്ന് ബാല വ്യക്തമാക്കുന്നു.

[**https://www.facebook.com/ActorBalaOfficial/videos/303294542270375/?ref=embed_video&t=1**](https://www.facebook.com/ActorBalaOfficial/videos/303294542270375/?ref=embed_video&t=1)

ചിലപ്പോള്‍ ഞാൻ മരിച്ചിട്ടുണ്ടെങ്കില്‍ അമ്മ തന്നെ കാണുമായിരുന്നില്ല. വളരെ ദീര്‍ഘമായ കാലത്തിനു ശേഷം താൻ അമ്മയെ കാണുകയാണ്. മകനെ അമ്മ വരവേറ്റപ്പോഴുള്ള രംഗം വീഡിയോയെ ഹൃദയസ്‍പര്‍ശിയാക്കുന്നു. തങ്കമേയെന്നാണ് അമ്മ ബാലയെ വിളിച്ചത്. സംവിധായകൻ ശിവയുടെ സഹോദരനാണ് ബാല.

### Related Links & Sources
- [Original Story Source](https://moviemax.in/news/133753/actor-bala-visits-mother-after-year)