---
title: "#viral |പക്ഷിയെ വിളിച്ച് വരുത്തി, പിടികൂടി ഉപദ്രവിച്ച് ആനന്ദിക്കുന്ന സ്ത്രീ....പിന്നീട് സംഭവിച്ചത് "
english_title: "The #woman who #called the #bird, #caught it and #took #pleasure in #harassing it....what #happened #next"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133747/the-woman-who-called-the-bird-caught-it-and-took-pleasure-in-harassing-itwhat-happened-next"
published_at: "2023-07-26T09:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c09b35265e1_viralbird.jpg"
keywords: []
---

# #viral |പക്ഷിയെ വിളിച്ച് വരുത്തി, പിടികൂടി ഉപദ്രവിച്ച് ആനന്ദിക്കുന്ന സ്ത്രീ....പിന്നീട് സംഭവിച്ചത് 

> **Lead Summary:** **മൃ**ഗങ്ങളോട് മനുഷ്യന്‍ കാണിച്ചതും കാണിക്കുന്നതുമായ ക്രൂരതയ്ക്ക് കുറവൊന്നുമില്ല. മൃഗങ്ങളും ജീവികളാണെന്നും അതിനാല്‍ മനുഷ്യനുള്ള മൗലികാവകാശങ്ങള്‍ മൃഗങ്ങള്‍ക്കും വേണമെന്ന് ചില മൃഗ സംഘടനകള്‍ ആവശ്യപ്പെടുന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ ഒരു നീക്കവും മനുഷ്യനില്‍ നിന്ന് ഉണ്ടായിട്ടില്ല.

## Article Content

**മൃ**ഗങ്ങളോട് മനുഷ്യന്‍ കാണിച്ചതും കാണിക്കുന്നതുമായ ക്രൂരതയ്ക്ക് കുറവൊന്നുമില്ല. മൃഗങ്ങളും ജീവികളാണെന്നും അതിനാല്‍ മനുഷ്യനുള്ള മൗലികാവകാശങ്ങള്‍ മൃഗങ്ങള്‍ക്കും വേണമെന്ന് ചില മൃഗ സംഘടനകള്‍ ആവശ്യപ്പെടുന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ ഒരു നീക്കവും മനുഷ്യനില്‍ നിന്ന് ഉണ്ടായിട്ടില്ല.

ഇതിനിടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ വൈറലായത്. ബീച്ചില്‍ സൂഹൃത്തുക്കള്‍ക്കൊപ്പമിരിക്കുന്ന ഒരു സ്ത്രീ കടല്‍ കാക്കളെ പിടികൂടി തന്‍റെ കൈക്കുള്ളിലാക്കി സുഹൃത്തുക്കളെ കാണിക്കുന്ന വീഡിയോ പെട്ടെന്ന് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി.

വീഡിയോയില്‍ ബീച്ചില്‍ സണ്‍ബാത്ത് നടത്തുന്നതിനിടെ ഒരു സ്ത്രീ, അത് വഴി ഒരു കൂട്ടം കടൽക്കാക്കകൾ കടലിന് സമീപം അലയുന്നത് കാണുന്നു. തുടര്‍ന്ന് അവര്‍ അത് വഴി കൊത്തിപ്പെറുക്കി നടന്ന ഒരു പക്ഷിയെ ശബ്ദമുണ്ടാക്കിയും കൊക്കൊട്ടിയും വിളിക്കുന്നു.

പക്ഷി പതുക്കെ ആ സ്ത്രീയുടെ അടുത്തെത്തുമ്പോള്‍ അവര്‍ പക്ഷിയെ പിടികൂടുന്നു. തുടര്‍ന്ന് അതിന്‍റെ കഴുത്ത് തന്‍റെ കൈക്കുള്ളിലാക്കിയ സ്ത്രീ, തന്‍റെ സുഹൃത്തുക്കളുമൊത്ത് ചിരിക്കുമ്പോള്‍, അവരുടെ കൈക്കുള്ളില്‍ പിടയുന്ന കടല്‍ക്കാക്കയെ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/133747/the-woman-who-called-the-bird-caught-it-and-took-pleasure-in-harassing-itwhat-happened-next)