---
title: "#AbhayaHiranmayi |തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന കാലം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ ആ കാലം തിരഞ്ഞെടുക്കും; അഭയ ഹിരണ്‍മയി "
english_title: "#note #shared  #Abhay #getting #attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/133593/note-shared-abhay-getting-attention"
published_at: "2023-07-25T15:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf9f4546fc2_abhayahiranmayi.jpg"
keywords: []
---

# #AbhayaHiranmayi |തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന കാലം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ ആ കാലം തിരഞ്ഞെടുക്കും; അഭയ ഹിരണ്‍മയി 

> **Lead Summary:** മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഒരുമിച്ച് താമസം ആരംഭിച്ചതോടെയാണ് അഭയ വാര്‍ത്തകളിലേക്ക് ഇടം പിടിക്കുന്നത്.

## Article Content

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഒരുമിച്ച് താമസം ആരംഭിച്ചതോടെയാണ് അഭയ വാര്‍ത്തകളിലേക്ക് ഇടം പിടിക്കുന്നത്.

എന്നാല്‍ ഈ അടുത്തിടയ്ക്ക് ഗോപി സുന്ദറുമായി അഭയ വേര്‍പിരിഞ്ഞിരുന്നു. ഇതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അഭയ പങ്കുവെച്ചൊരു കുറിപ്പ് ശ്രദ്ധനേടുകയാണ്.

കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹമുണ്ടെന്നാണ് അഭയ പറയുന്നത്. ‘ദൈവം ഒരു വരം തന്നിട്ട് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന കാലം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ എന്റെ കുട്ടിക്കാലം ആയിരിക്കും തിരഞ്ഞെടുക്കുക.

ഒരു സംശയവുമില്ലാതെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കും. എന്നെ ഒരുപാട് പേര്‍ ചേര്‍ന്നാണ് വളര്‍ത്തിയത്. അച്ഛന്റെ കുടുംബം എന്നെ കരുതലോടെ നോക്കി. ഞാന്‍ അവരുടെ കണ്ണിലുണ്ണിയായിരുന്നു. സ്‌കൂളും ഡാന്‍സ് ക്ലാസും വീണ ക്ലാസുമൊക്കെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.

ജീവിതം കുറേക്കൂടി ലളിതമായിരുന്നു. അതാണ്, അതാണ് എനിക്ക് വേണ്ട ജീവിതമെന്നും അഭയ പറയുന്നു. പൂക്കളും പുഴകളും പൂങ്കിനാവിന്‍ ലഹരിയും എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് അഭയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഒരു പ്രായം ആയി കഴിഞ്ഞാല്‍ എല്ലാവരുടെയും ആഗ്രഹം കുട്ടിക്കാലത്തേക്ക് തിരികേ പോകണം എന്നായിരിക്കുമെന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/133593/note-shared-abhay-getting-attention)