---
title: "#KanganaRanaut |അഭിനയം മറന്ന കങ്കണ നടന്റെ ചുണ്ട് കടിച്ച് മുറിച്ചു; വാർത്തകളോട് പ്രതികരിച്ച്  കങ്കണ "
english_title: "#Forgetting #act #Kangana #bit #actor'slip  #cutit #Kangana #reacts #news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133329/forgetting-act-kangana-bit-actorslip-cutit-kangana-reacts-news"
published_at: "2023-07-24T16:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be5eeb96b5a_kankanaravat.jpg"
keywords: []
---

# #KanganaRanaut |അഭിനയം മറന്ന കങ്കണ നടന്റെ ചുണ്ട് കടിച്ച് മുറിച്ചു; വാർത്തകളോട് പ്രതികരിച്ച്  കങ്കണ 

> **Lead Summary:** അഭിനയത്തിലൂടെ കയ്യടികള്‍ നേടിയത് പോലെ തന്നെ തന്റെ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിലാണ് കങ്കണ റണാവത്. വിവാദമില്ലാതെ കങ്കണയില്ല, കങ്കണയില്ലാതെ വിവാദമില്ല. തന്റെ പ്രസ്താവനകളിലൂടെ കങ്കണ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. 

## Article Content

അഭിനയത്തിലൂടെ കയ്യടികള്‍ നേടിയത് പോലെ തന്നെ തന്റെ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിലാണ് കങ്കണ റണാവത്. വിവാദമില്ലാതെ കങ്കണയില്ല, കങ്കണയില്ലാതെ വിവാദമില്ല. തന്റെ പ്രസ്താവനകളിലൂടെ കങ്കണ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. 

ഇപ്പോഴിതാ തന്റെ പേരിലുള്ളൊരു വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് കങ്കണ. ഈയ്യടുത്ത് ബോളിവുഡിലെ മാഫിയയ്‌ക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമെതിരെ കങ്കണ ഉന്നയിച്ച ആരോപണങ്ങള്‍ താരത്തെ വെട്ടില്‍ ചാടിച്ചിരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ അടുത്ത വിവാദത്തിലേക്ക് കടന്നിരിക്കുകയാണ് കങ്കണ. 

താന്‍ നടന്‍ വീര്‍ ദാസിനൊപ്പമുള്ള ഒരു ചുംബന രംഗത്തില്‍ നടന്റെ ചുണ്ട് കടിച്ച് മുറിച്ചുവെന്ന വാര്‍ത്തകളോടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. റിവോള്‍വര്‍ റാണി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഒരു ദൃക്‌സാക്ഷിയുടെ വിവരണത്തെ അടിസ്ഥാനമാക്കി വാര്‍ത്ത തയ്യാറാക്കിയത്. 

''ഒരു സീനില്‍ കങ്കണയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അവര്‍ ജയിലിലേക്ക് പോവുകയാണ്. അതിന് മുമ്പായി കുറച്ച് സമയം ചോദിച്ച അവള്‍ വീര്‍ ദാസിനെ ഒരു മുറിയിലേക്ക് വലിച്ചോണ്ട് പോവുകയാണ്. അവിടെ വച്ച് അവള്‍ അവനെ ഭ്രാന്തമായി ചുംബിക്കുന്നു. അതിത്തിരി കടന്നു പോയതോടെ അവന്റെ ചുണ്ട് മുറിഞ്ഞ് ചോര വരാന്‍ തുടങ്ങി.

ഒരു നടിയും ഇതുവരേയും ഇങ്ങനെ ഭ്രാന്തമായി പെരുമാറിയിട്ടില്ല'' എന്നായിരുന്നു ദൃക്‌സാക്ഷിയുടെ വിവരണം. അതേസമയം ഈ വാര്‍ത്തയ്ക്ക് പിന്നിലെ ആധികാരികത ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ല. ഇങ്ങനൊരു സംഭവം നടന്നതായി വീര്‍ ദാസോ കങ്കണയോ മുമ്പെവിടേയും പറഞ്ഞിട്ടില്ല.

കാലങ്ങള്‍ക്കിപ്പുറം കങ്കണയും വീര്‍ ദാസും ഓഫ് സ്‌ക്രീനില്‍ വിരുദ്ധ ചേരികളിലുള്ളവരാണ്. വീര്‍ ദാസിന്റെ സ്റ്റാന്റ് അപ്പ് വീഡിയോയിലെ രാഷ്ട്രീവിമര്‍ശനങ്ങള്‍ക്കെതിരെ ഒരിടയ്ക്ക് കങ്കണ രംഗത്തെത്തുകയും ചെയ്തിരുന്നു. വീര്‍ ദാസിന്റെ ടു ഇന്ത്യാസ് എന്ന ഹിറ്റ് ഷോയ്‌ക്കെതിരെയാണ് കങ്കണ രംഗത്തെത്തിയത്. 

അതേസമയം തന്റെ ചുംബന വാര്‍ത്തയ്‌ക്കെതിരേയും കങ്കണ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ''ഹൃത്വിക് റോഷന് ശേഷം ഞാന്‍ പാവം വീര്‍ ദാസിന്റെ മാനം കവര്‍ന്നു. ഇത് എപ്പോള്‍ നടന്നു?'' എന്നായിരുന്നു വാര്‍ത്തയോടുള്ള കങ്കണയുടെ പ്രതികരണം. ഹൃത്വിക്കും കങ്കണയും തമ്മിലുള്ള ഹിസ്റ്ററി ആരാധകര്‍ക്ക് സുപരിചിതമാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/133329/forgetting-act-kangana-bit-actorslip-cutit-kangana-reacts-news)