---
title: "#ManojKJayan | പമ്പില്‍ പെട്രോള്‍ അടിക്കുന്ന വീഡിയോയുമായി മനോജ് കെ ജയന്‍"
english_title: "#ManojKJayan #video #hitting #petrolpump."
publisher: "moviemax.in"
canonical_url: "https://moviemax.in/news/133236/manojkjayan-video-hitting-petrolpump"
published_at: "2023-07-24T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1f9842de2_manojkjayan.jpg"
keywords: []
---

# #ManojKJayan | പമ്പില്‍ പെട്രോള്‍ അടിക്കുന്ന വീഡിയോയുമായി മനോജ് കെ ജയന്‍

> **Lead Summary:** പമ്പില്‍ പെട്രോള്‍ അടിക്കുന്ന വീഡിയോയുമായി മനോജ് കെ ജയന്‍. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നും മനോജ് കെ ജയന്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിമ്പില്‍ തനിക്ക് ജോലി കിട്ടിയതല്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് താരം വീഡിയോയില്‍ സംസാരിക്കുന്നത്.

## Article Content

പമ്പില്‍ പെട്രോള്‍ അടിക്കുന്ന വീഡിയോയുമായി മനോജ് കെ ജയന്‍. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നും മനോജ് കെ ജയന്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിമ്പില്‍ തനിക്ക് ജോലി കിട്ടിയതല്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് താരം വീഡിയോയില്‍ സംസാരിക്കുന്നത്.

”പമ്പില്‍ ജോലി കിട്ടിയതല്ല, ലണ്ടനില്‍ വന്നാല്‍ ഇതൊക്കെ നമ്മള്‍ ചെയ്‌തേ പറ്റൂ” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. കുറച്ച് നാളുകളായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം സ്‌കോട്ട്‌ലന്റില്‍ അവധിക്കാലം ആഘോഷിക്കുകയണ് താരം. മകള്‍ കുഞ്ഞാറ്റയ്ക്കും മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

[**https://www.instagram.com/p/CvCWgNUAdvc/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CvCWgNUAdvc/?utm_source=ig_embed&utm_campaign=embed_video_watch_again)

അതേസമയം, ധ്യാന്‍ ശ്രീവാസന് ഒപ്പമുള്ള ‘ജയിലര്‍’ ആണ് മനോജ് കെ ജയന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്. രജനികാന്ത് ചിത്രവുമായി പേര് വിവാദത്തില്‍ കുടുങ്ങിയ ഈ ചിത്രം ഓഗസ്റ്റില്‍ തന്നെയാണ് റിലീസിനൊരുങ്ങുന്നത്. ഓഗസ്റ്റ് 10ന് ആണ് രജനി ചിത്രം റിലീസിനൊരുങ്ങുന്നത്.

തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ മലയാള ചിത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു സണ്‍ പിക്ചേഴ്സ് നല്‍കിയ മറുപടി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/133236/manojkjayan-video-hitting-petrolpump)