---
title: "#Oppenheimer | 'ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു'; ഓപ്പൺഹൈമർ സിനിമയിലെ രംഗം വിവാദം ആകുന്നു "
english_title: "#Oppenheimer #Reading #BhagavadGita #sex #scene #Oppenheimer #film #controversial"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133131/oppenheimer-reading-bhagavadgita-sex-scene-oppenheimer-film-controversial"
published_at: "2023-07-23T23:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd6f3d4e112_Untitled-1.jpg"
keywords: []
---

# #Oppenheimer | 'ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു'; ഓപ്പൺഹൈമർ സിനിമയിലെ രംഗം വിവാദം ആകുന്നു 

> **Lead Summary:** **ആ**റ്റംബോബിന്റെ പിതാവെന്നു വിശേഷിപ്പിക്കുന്ന ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്.

## Article Content

**ആ**റ്റംബോബിന്റെ പിതാവെന്നു വിശേഷിപ്പിക്കുന്ന ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്.

എന്നാൽ സിനിമയിലെ ഒരു രംഗം രാജ്യത്ത് വിവാദത്തിനു തിരികൊളുത്തി. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്.

ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു.

ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചിത്രത്തിന് ആർ–റേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് നൽകിയത്.

ചില ശാരീരിക രംഗങ്ങൾ ഒഴിവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനാനുമതി നേടിയത്. സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്ന തരത്തിലുള്ള കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/133131/oppenheimer-reading-bhagavadgita-sex-scene-oppenheimer-film-controversial)