---
title: "#MouniRoy | 9 ദിവസമായി ആശുപത്രിയില്‍, സുഖം പ്രാപിച്ചുവരുന്നു: ആരോഗ്യവിവരം പങ്കുവച്ച്‌ താരം "
english_title: "#MouniRoy #In #hospital #9days #recovering #Actor #shares #health #update"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133129/mouniroy-in-hospital-9days-recovering-actor-shares-health-update"
published_at: "2023-07-23T23:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd6e15511ac_mouni.jpg"
keywords: []
---

# #MouniRoy | 9 ദിവസമായി ആശുപത്രിയില്‍, സുഖം പ്രാപിച്ചുവരുന്നു: ആരോഗ്യവിവരം പങ്കുവച്ച്‌ താരം 

> **Lead Summary:** **ടെ**ലിവിഷൻ രംഗത്തിലൂടെ എത്തി ബോളിവുഡ് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മൗനി റോയ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മൗനി പങ്കുവച്ച കുറിപ്പാണ്.

## Article Content

**ടെ**ലിവിഷൻ രംഗത്തിലൂടെ എത്തി ബോളിവുഡ് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മൗനി റോയ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മൗനി പങ്കുവച്ച കുറിപ്പാണ്.

9 ദിവസമായി ആശുപത്രിയിലായിരുന്നു എന്നാണ് താരം കുറിച്ചത്. ആശുപത്രിയില്‍ നിന്ന് ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്തിയും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നുണ്ട്.

തന്റെ ഡോക്ടര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവ് സൂരജ് നമ്ബ്യാ‌ര്‍ക്കും നന്ദി പറയാനും താരം മറന്നില്ല. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

* 9 ദിവസം ആശുപത്രിയില്‍. ഞാന്‍ ഇതുവരെ അനുഭവിക്കാത്ത അത്ര ആഴത്തിലുള്ള നിശ്ചലത എന്നെ തളര്‍ത്തിയിരിക്കുന്നു. ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തി എന്നറിയിക്കാന്‍ സന്തോഷമുണ്ട്. *

*വളരെ പതുക്കെയാണെങ്കിലും ഭേദമായി വരുന്നു. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതമാണ് വലുത്. എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എനിക്കു വേണ്ടി സമയം ചെലവഴിച്ച പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു. സൂരജ് നിങ്ങളെപ്പോലെ മറ്റാരുമില്ല.*- മൗനി റോയ് കുറിച്ചു.

നിരവധി പേരാണ് മൗനിയ്ക്ക് രോഗമുക്തി ആശംസിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/133129/mouniroy-in-hospital-9days-recovering-actor-shares-health-update)