---
title: "#KalabhavanMani | 'കലാഭവന്‍ മണി സ്മാരകം വൈകുന്നതിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധം'; പ്രതികരണവുമായി വിനയന്‍ രംഗത്ത് "
english_title: "#KalabhavanMani #Protestsover #delay #Kalabhavan #monument  #Vinayan #stage #response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133127/kalabhavanmani-protestsover-delay-kalabhavan-monument-vinayan-stage-response"
published_at: "2023-07-23T23:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd6c2095d8b_mani.jpg"
keywords: []
---

# #KalabhavanMani | 'കലാഭവന്‍ മണി സ്മാരകം വൈകുന്നതിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധം'; പ്രതികരണവുമായി വിനയന്‍ രംഗത്ത് 

> **Lead Summary:** ** ചാ**ലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം വൈകുന്നതിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍.

## Article Content

** ചാ**ലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം വൈകുന്നതിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍.

ചാലക്കുടിയില്‍ കലാഭവന്‍ മണിക്ക് ഒരു സ്മാരകം ഉയരാത്തതിന്‍റെ പേരിലുള്ള തര്‍ക്കം തന്നെ വേദനിപ്പിക്കുന്നുവെന്നും കേരളം ഒട്ടും മറന്നുകൂടാത്ത വ്യക്തിയാണ് മണിയെന്നും വിനയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

> * "ഇത് കേട്ടപ്പോള്‍ വളരെ ഹൃദയവേദന ഉണ്ടായി. മണിയുടെ ഒരു സ്മാരകം നടക്കാത്തതിന്‍റെ പേരിലുള്ള തര്‍ക്കം, ഇത്രയും നാളായിട്ടും അത് നടക്കുന്നില്ല എന്നൊക്കെ അറിഞ്ഞപ്പോള്‍ വളരെ വേദന തോന്നി. *

*സാംസ്കാരിക കേരളം ഒട്ടും മറന്നുകൂടാത്ത ഒരു വ്യക്തിയാണ് കലാഭവന്‍ മണി. ഒരു കലാകാരന്‍ എന്നതിനപ്പുറം അദ്ദേഹം നാടന്‍ പാട്ടിന് നല്‍കിയ സംഭാവനകള്‍. *

*കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി സാര്‍ മരിച്ചപ്പോഴത്തെ ജനബാഹുല്യത്തെപ്പറ്റിയൊക്കെ നമ്മള്‍ പറയുന്നുണ്ടല്ലോ. എന്തായിരുന്നു മണി മരിച്ചപ്പോള്‍ ചാലക്കുടിയില്‍ ഉണ്ടായ ഒരു ജനബാഹുല്യം? കേരളം മുഴുവന്‍ അദ്ദേഹത്തിന് കൊടുത്ത ആദരവുമൊക്കെ നമ്മള്‍ ഓര്‍ക്കുന്നുണ്ടോ? *

*ഒരു കലാകാരനും നടനും കിട്ടാത്ത തരത്തിലുള്ള ആദരവായിരുന്നു അത്. ഒരു അസാമാന്യ വ്യക്തിത്വമായിരുന്നു മണി. ഏത് കലാകാരനും അവനവന്‍റേതായ രാഷ്ട്രീയവും അഭിപ്രായവുമൊക്കെ ഉണ്ടാവാം. *

*അതൊക്കെ വേറെ കാര്യമാണ്. സ്വന്തം പട്ടിണിയെപ്പറ്റിയും വേദനയെപ്പറ്റിയും പാടിയും പറഞ്ഞും കേരളത്തിന്‍റെ മനസാക്ഷിയില്‍ കയറിയ ഒരു അനശ്വര കലാകാരനാണ് മണി. *

> *20 സെന്‍റ് സ്ഥലം ഉണ്ടെന്നാണ് ഞാന്‍ കേട്ടത്. 3 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേട്ടു. തറക്കല്ലിട്ട് പെട്ടെന്നുതന്നെ പണി തുടങ്ങാന്‍ സാംസ്കാരിക വകുപ്പ് മന്ത്രി ഇടപെടണം."*

### Related Links & Sources
- [Original Story Source](https://moviemax.in/news/133127/kalabhavanmani-protestsover-delay-kalabhavan-monument-vinayan-stage-response)