---
title: "#gayathrisuresh | കാവാല പാട്ടിനൊപ്പം തകര്‍പ്പൻ നൃത്ത ചുവടുകളും ആയി നടി ഗായത്രി സുരേഷ്"
english_title: "#gayathrisuresh #Actress #GayathriSuresh #performed #some #amazing #dancesteps #Kavalasong"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133125/gayathrisuresh-actress-gayathrisuresh-performed-some-amazing-dancesteps-kavalasong"
published_at: "2023-07-23T23:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd6a673edaf_gayathri.jpg"
keywords: []
---

# #gayathrisuresh | കാവാല പാട്ടിനൊപ്പം തകര്‍പ്പൻ നൃത്ത ചുവടുകളും ആയി നടി ഗായത്രി സുരേഷ്

> **Lead Summary:** ** **സമൂഹമാധ്യമങ്ങളില്‍ വൈറലായ കാവാല പാട്ടിനൊപ്പം തകര്‍പ്പൻ നൃത്ത ചുവടുകളും ആയി നടി ഗായത്രി സുരേഷ്. ഗായത്രി സുരേഷ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച നൃത്തത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

## Article Content

** **സമൂഹമാധ്യമങ്ങളില്‍ വൈറലായ കാവാല പാട്ടിനൊപ്പം തകര്‍പ്പൻ നൃത്ത ചുവടുകളും ആയി നടി ഗായത്രി സുരേഷ്. ഗായത്രി സുരേഷ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച നൃത്തത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

സ്റ്റൈലിഷ് ലുക്കില്‍ ചടുലമായ ചുവടുകളുമായി എത്തിയ ഗായത്രിയുടെ വീഡിയോക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

ഗായത്രിയുടെ ചുവടുകള്‍ ഗാനരംഗത്തിലെ തമന്നയെ പോലും കടത്തിവെട്ടി എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം.

നിരവധി പേരാണ് ഇപ്പോള്‍ ഗാനത്തിന് ചുവടുവെച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അടുത്തിടെ നായിക അഹാന കൃഷ്ണയും പാട്ടിനൊപ്പം നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ജയിലര്‍ എന്ന രജനീകാന്ത് ചിത്രം വേണ്ടി അനിരുദ്ധ് രവിചന്ദൻര്‍ ഈണം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് അരുണ്‍ രാജാ കാമരാജ് ആണ്.

അനിരുദ്ധും ശില്പാറാവുവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/133125/gayathrisuresh-actress-gayathrisuresh-performed-some-amazing-dancesteps-kavalasong)