---
title: "#vinayakan |‘അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് ‘അച്ഛന്‍ ചത്തു’ എന്ന് പറയുന്നതാണ് , ഗണേഷ് കുമാറിന് മറുപടിയുമായി വിനായകന്‍"
english_title: "#father  #dead #dignified #father #thief  #Vinayakan #replies #GaneshKumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133119/father-dead-dignified-father-thief-vinayakan-replies-ganeshkumar"
published_at: "2023-07-23T22:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd62631de5f_ganeshkumar.jpg"
keywords: []
---

# #vinayakan |‘അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് ‘അച്ഛന്‍ ചത്തു’ എന്ന് പറയുന്നതാണ് , ഗണേഷ് കുമാറിന് മറുപടിയുമായി വിനായകന്‍

> **Lead Summary:** അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ നടന്‍ വിനായകനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. വിനായകന്‍ അന്തസില്ലാത്തവനെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

## Article Content

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ നടന്‍ വിനായകനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. വിനായകന്‍ അന്തസില്ലാത്തവനെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

വളരെ ദൗര്‍ഭാഗ്യകരവും ലജ്ജാകരവുമായ പ്രവര്‍ത്തിയാണ് വിനായകന്‍ ചെയ്തത്. ഇത്തരക്കാരെ കലാകാരന്മാരുടെ കൂട്ടത്തില്‍ പെടുത്താതെ ലഹരിയടിച്ച് റോഡില്‍ കിടക്കുന്നവരുടെ കൂട്ടത്തില്‍ പെടുത്തണം. സ്വന്തം അച്ഛന്‍ തന്നെ ചത്തു എന്ന് പറയുന്നയാളുടെ സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

**

ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് വിനായകന്‍. ‘അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് ‘അച്ഛന്‍ ചത്തു’ എന്ന് പറയുന്നതില്‍ എന്നാണ് വിനായകന്റെ മറുപടി.

വിനോദ് അഴിക്കേരി എഴുതിയ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് വിനായകന്റെ മറുപടി.

പോസ്റ്റിങ്ങനെ- **

‘അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് ‘അച്ഛന്‍ ചത്തു’ എന്ന് പറയുന്നതില്‍ പിന്നെ ശിക്ഷിക്കപ്പെടാതെ പോയ ഒരു ബലാത്സംഘക്കേസും അപ്പന്റെ അക്കൗണ്ടില്‍ ഉണ്ട് കേട്ടോ മാടമ്പി ഗണേശാ വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന്‍ ആണെന്ന് ചിലപ്പോള്‍ തോന്നും അതൊന്നും ഒരു തെറ്റല്ല, അധികം സംസ്‌കാരം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥവരെ ഞങ്ങള്‍ തോണ്ടി പുറത്തിടും'- എന്നാണ് പോസ്റ്റില്‍ പറയുന്നത്.

വിനായകന്റെ പോസ്റ്റ് ഇതിനൊടകം വൈറലായി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചത്.

[**https://www.facebook.com/vinod.azhikery/posts/10224913043594384?ref=embed_post**](https://www.facebook.com/vinod.azhikery/posts/10224913043594384?ref=embed_post)

ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി, ഉമ്മന്‍ ചാണ്ടി ചത്തു, തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/133119/father-dead-dignified-father-thief-vinayakan-replies-ganeshkumar)