---
title: "#regha | നടി രേഖയും വനിത സെക്രട്ടറിയുമായുള്ള ലിവിങ് ടുഗദർ -പ്രതികരിച്ച് എഴുത്തുകാരൻ "
english_title: "#regha #LivingTogether # Women #Secretary # Writer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133115/regha-livingtogether-women-secretary-writer"
published_at: "2023-07-23T22:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd5fc609b58_regha.jpg"
keywords: []
---

# #regha | നടി രേഖയും വനിത സെക്രട്ടറിയുമായുള്ള ലിവിങ് ടുഗദർ -പ്രതികരിച്ച് എഴുത്തുകാരൻ 

> **Lead Summary:** **ന**ടി രേഖയും വനിത സെക്രട്ടറി ഫർസാനയുമായി ലിവിങ് ടുഗദർ ബന്ധമുണ്ടായിരുന്നതായി മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. യാസർ ഉസ്മാൻ രചിച്ച രേഖയുടെ ജീവിചരിത്രമായ 'രേഖ: അൺടോൾഡ് സ്റ്റോറിയെ' ഉദ്ധരിച്ചാണ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.

## Article Content

**ന**ടി രേഖയും വനിത സെക്രട്ടറി ഫർസാനയുമായി ലിവിങ് ടുഗദർ ബന്ധമുണ്ടായിരുന്നതായി മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. യാസർ ഉസ്മാൻ രചിച്ച രേഖയുടെ ജീവിചരിത്രമായ 'രേഖ: അൺടോൾഡ് സ്റ്റോറിയെ' ഉദ്ധരിച്ചാണ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.

ഇത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതിനെ തള്ളിക്കൊണ്ട് എഴുത്തുകാരൻ രംഗത്ത് എത്തിയിരിക്കുകയാണ്. പുറത്ത് പ്രചരിക്കുന്നത് തികച്ചും അസംബന്ധമാണെന്നും സെൻസേഷന് വേണ്ടി കെട്ടിച്ചമച്ചതാണെന്നും യാസർ ഉസ്മാൻ ട്വീറ്റ് ചെയ്തു.

'രേഖ ദ അൺടോൾഡ് സ്റ്റോറി' എന്ന എന്റെ പുസ്തകത്തെ ഉദ്ധരിച്ച് രേഖയെ കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ട് പൂർണ്ണമായ കെട്ടിച്ചമച്ചതാണ്. തന്റെ പുസ്തകത്തിൽ ലീവിങ് റിലേഷനെ കുറിച്ച് താൻ എഴുതിയിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്തകൾ സെൻസേഷണലിസം സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണ്.

പുസ്തകത്തിൽ ലൈംഗിക ബന്ധത്തെ കുറിച്ച് താൻ എങ്ങും പറഞ്ഞിട്ടില്ല. ഇത് ക്ലിക്ക്ബെയ്റ്റ് ജേണലിസത്തിന്റെ ഫലമാണ്. വർഷങ്ങൾക്ക് ശേഷം അത് വീണ്ടും വാർത്തകളിൽ ഇടംപിടിക്കും.ഉടനടി തിരുത്തിയില്ലെങ്കിൽ, ഉത്തരവാദികളായ പ്രസിദ്ധീകരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എഴുത്തുകാരാൻ പറയുന്നു.

രേഖയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ഫർസാന. രേഖയുടെ ബെഡ് റൂമിൽ വരെ പ്രവേശിക്കാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നു. മറ്റു ജോലിക്കാർക്ക് പോലും ഇതിനുള്ള അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇവരുടെ ബന്ധത്തെ ചിലർ തെറ്റിദ്ധരിച്ചെന്നും പുസ്തകത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/133115/regha-livingtogether-women-secretary-writer)