---
title: "#iranfilmfestival |പോസ്റ്ററിൽ തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രം; ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട് "
english_title: "The #poster has a #picture of the #actress without a #hat on #herhead #Report #bansfilmfestivalinIran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133075/the-poster-has-a-picture-of-the-actress-without-a-hat-on-herhead-report-bansfilmfestivaliniran"
published_at: "2023-07-23T20:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd3b6ceda1f_iranfilmfestival.jpg"
keywords: []
---

# #iranfilmfestival |പോസ്റ്ററിൽ തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രം; ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട് 

> **Lead Summary:** [**ത**ലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ പ്രദർശിപ്പിച്ചെന്നാരോപിച്ച് ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷൻ പുറത്തിറക്കിയ പോസ്റ്ററാണ് അധികൃതരെ ചൊടിപ്പിച്ചത്. ഇറാനിയൻ നടി സൂസൻ തസ്ലീമിയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.

## Article Content

[**ത**ലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ പ്രദർശിപ്പിച്ചെന്നാരോപിച്ച് ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷൻ പുറത്തിറക്കിയ പോസ്റ്ററാണ് അധികൃതരെ ചൊടിപ്പിച്ചത്. ഇറാനിയൻ നടി സൂസൻ തസ്ലീമിയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.

ചലച്ചിത്രോത്സവത്തിൻ്റെ 13ആം പതിപ്പാണ് നടക്കാനിരുന്നത്. സെപ്തംബറിൽ തീരുമാനിച്ചിരുന്ന ഈ ചലച്ചിത്രോത്സവം നിരോധിച്ചു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഹിജാബണിയാത്ത യുവതിയുടെ ചിത്രം പോസ്റ്ററിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചതായി ഇറാനിയൻ വാർത്താ ഏജൻസി IRNA റിപ്പോർട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/133075/the-poster-has-a-picture-of-the-actress-without-a-hat-on-herhead-report-bansfilmfestivaliniran)