---
title: "#HoneyRose | ദൈവം തന്ന ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ് - ഹണി റോസ്"
english_title: "#responsibility  #walk # God #Himself  #beautifying #body  #HoneyRose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133021/responsibility-walk-god-himself-beautifying-body-honeyrose"
published_at: "2023-07-23T16:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd099becd5a_honeyrose.jpg"
keywords: []
---

# #HoneyRose | ദൈവം തന്ന ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ് - ഹണി റോസ്

> **Lead Summary:** മലയാള സിനിമ പ്രേമികളുടെ പ്രിയ നടിയാണ് ഹണി റോസ്. മലയാളത്തില്‍ ഇന്ന് ഏറ്റവും സൗന്ദര്യമുള്ള നടിയാണ് ഹണി എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് ഹണി റോസ്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളു മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

## Article Content

മലയാള സിനിമ പ്രേമികളുടെ പ്രിയ നടിയാണ് ഹണി റോസ്. മലയാളത്തില്‍ ഇന്ന് ഏറ്റവും സൗന്ദര്യമുള്ള നടിയാണ് ഹണി എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് ഹണി റോസ്. ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളു മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണം അടുത്തിടെയായി ഹണി റോസ് നേരിടാറുണ്ട്. നിരന്തരമായി ബോഡി ഷെയിമിങ്ങിന് ഇടയാകാറുണ്ട് ഹണി റോസ്.

ഹണിയുടെ ഇപ്പോഴത്തെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറിയാണെന്ന് വിമര്‍ശകര്‍ ആരോപിക്കാറുണ്ട്. ഇപ്പോഴിതാ വിമര്‍ശകരുടെ ഈ ആരോപണത്തിനോട് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ഹണി റോസ്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍ജറി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് ഹണി റോസ് മറുപടി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ-

ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. എന്നാല്‍ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം.

ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ലെന്നും ഹണി റോസ് പറഞ്ഞു. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്‌മെന്റുകള്‍ നടത്താറുണ്ടെന്നും ഹണി റോസ് പറയുന്നു.ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കുന്നു.

ആദ്യ സിനിമയില്‍ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്. എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണെന്നും നടി പറഞ്ഞു.

തനിക്ക് എതിരെയുള്ള ട്രോളുകള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും നടി പറയുന്നു. തുടക്കകാലത്ത് വീട്ടിലുള്ളവരും അതൊക്കെ വായിച്ച് വിഷമിക്കും. പിന്നെ കുറേക്കാലം കേട്ടു കേട്ടു വലിയ സംഭവമല്ലാതായി എന്നും നടി പറഞ്ഞു. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയുടെ ആക്രമണം ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ലെന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/133021/responsibility-walk-god-himself-beautifying-body-honeyrose)