---
title: "#surya | സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ​ദാരുണാന്ത്യം "
english_title: "#electrocution #Suriya's #birthday #celebrations #death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/133010/electrocution-suriyas-birthday-celebrations-death-new"
published_at: "2023-07-23T15:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd010fc0e34_surya.jpg"
keywords: []
---

# #surya | സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ​ദാരുണാന്ത്യം 

> **Lead Summary:** **ത**മിഴ് നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർക്ക് ​ദാരുണാന്ത്യം. 19ഉം 20ഉം വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ചത്.

## Article Content

**ത**മിഴ് നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർക്ക് ​ദാരുണാന്ത്യം. 19ഉം 20ഉം വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ചത്.

നടന്റെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടയിൽ അടുത്തുള്ള ലൈൻ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തെന്നിന്ത്യയിൽ വിവിധ ഇടങ്ങളിലായി താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്.

വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളും നടത്തിയുള്ള ആഘോഷങ്ങളാണ് നടത്തുന്നത്. 48-ാം പിറന്നാളാഘോഷിക്കുകയാണ് സൂര്യ.

### Related Links & Sources
- [Original Story Source](https://moviemax.in/news/133010/electrocution-suriyas-birthday-celebrations-death-new)