logo

സീരിയൽ നടൻ ജാസ്‌മിർ ഖാൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നഗ്നചിത്രങ്ങൾ സൂക്ഷിച്ച ഫോൺ കണ്ടെടുത്തു

Published at Oct 5, 2020 11:15 AM സീരിയൽ നടൻ ജാസ്‌മിർ ഖാൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നഗ്നചിത്രങ്ങൾ സൂക്ഷിച്ച ഫോൺ കണ്ടെടുത്തു

പ്രമുഖ സീരിയൽ നടൻ ജാസ്‌മിർ ഖാൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് റെയിഡ് നഗ്നചിത്രങ്ങൾ സൂക്ഷിച്ച ഫോൺ കണ്ടെടുത്തു .ഡോക്ടർക്ക് യുവതിയെ സ്വന്തമാക്കാൻ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് പ്രതികളുടെ ഫോണുകൾ കസ്റ്റഡിയിലെടുത്തത്. ഫോണുകൾ ഇന്ന് ഫോറൻസിക്ക് പരിശോധനക്കയക്കും. സുബുവിന്റെയും ജാസ്‌മിർ ഖാന്റെയും വീട്ടിൽനിന്നാണ്‌ ഫോണുകൾ കണ്ടെത്തിയത്‌. ഡോക്ടറുടെ ഫോണിൽ വ്യാജനഗ്നചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്‌. ജാസ്‌മിർഖാന്റെതിൽനിന്ന്‌ ചിത്രങ്ങൾ ലഭിച്ചിട്ടില്ല.


ഡിലീറ്റ്‌ ചെയ്‌തതായി ഇയാൾ വ്യക്തമാക്കി. വീട്ടമ്മയുടെ ഒറിജിനൽ ചിത്രങ്ങൾ ജാസ്‌മിർഖാന്‌ താനാണ്‌ നൽകിയതെന്ന്‌ ഡോക്ടർ സമ്മതിച്ചു. ഈ ചിത്രത്തിലേക്ക്‌ മറ്റേതോ സ്‌ത്രീയുടെ നഗ്നഭാഗങ്ങൾ ജാസ്‌മിർഖാൻ കൂട്ടിച്ചേർക്കുകയായിരുന്നു‌. ഫോണുകളും സിംകാർഡുകളും തിങ്കളാഴ്‌ച ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ നൽകാൻ പൊലീസ്‌ തീരുമാനിച്ചു. ഡിലീറ്റ്‌ ചെയ്‌ത ചിത്രങ്ങൾ വീണ്ടെടുക്കാനും ഏതെല്ലാം വ്യക്തികൾക്ക്‌ ഇവ കൈമാറിയെന്ന്‌ അറിയാനും മോർഫ്‌ ചെയ്ത രീതി ഉൾപ്പെടെ മനസ്സിലാക്കാനുമാണ്‌ ഫോറൻസിക്‌ പരിശോധന. ഇതിനിടെ ‘കത്തെഴുത്തുകാരെ’ പൊക്കാൻ പൊലീസ്‌ തീരുമാനം.


വീട്ടമ്മയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള കത്തുകൾ എഴുതിയവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസമാണ്‌ വീട്ടമ്മയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനും ഉൾപ്പെടെ മൂന്നുപേരെ ഫോർട്ട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം ഡെന്റൽ കോളേജിലെ അസി.പ്രൊഫസർ ഡോ. സുബു, സീരിയൽ നടൻ ജാസ്‌മിർ ഖാൻ, മൊബെൽ ഫോൺ കടയുടമ കൊല്ലംകാവിലെ ശ്രീജിത്ത്‌ എന്നിവരാണ്‌ പിടിയിലായത്‌. ഡോക്ടറുടെ ആവശ്യപ്രകാരം ഒന്നിലധികം പേരാണ്‌ യുവതിക്ക് കത്ത്‌ എഴുതിയിരിക്കുന്നതെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു. കത്തെഴുതിയവരിൽ ഡോക്ടർ നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുൾപ്പെടെയുണ്ടെന്ന്‌ വിവരം ലഭിച്ചു.


The phones of the accused were taken into custody in the case where the doctor spread fake nude pictures to get the girl

Related Stories
 മോഹൻലാല്‍ ആമയെപ്പോലെയെന്ന് നോബി;കൊതുക് ഫിറോസ് ഖാനെപ്പോലെയാണെന്ന് റിതു

Mar 21, 2021 08:32 PM

മോഹൻലാല്‍ ആമയെപ്പോലെയെന്ന് നോബി;കൊതുക് ഫിറോസ് ഖാനെപ്പോലെയാണെന്ന് റിതു

ഓരോ ജീവിയുടെയും പേര് പറഞ്ഞ് അത് ആര്‍ക്കാണ് യോജിക്കുകയെന്നായിരുന്ന് പറയാനായിരുന്നു ടാസ്‍ക്.മോഹൻലാല്‍ പറഞ്ഞത് അനുസരിച്ച് ഓരോരുത്തരും ഓരോ ജീവിയും...

Read More >>
കുടുംബ പശ്ചാത്തലത്തില്‍  സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

Mar 19, 2021 08:00 PM

കുടുംബ പശ്ചാത്തലത്തില്‍ സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് "ദി റെസ്റ്റ് ഇസ്...

Read More >>
Trending Stories