---
title: "#mammotty | നിങ്ങൾക്ക് ഒരു മികച്ച വർഷം ഉണ്ടാകുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സൂര്യയ്ക്ക് ജന്മദിന ആശംസയുമായി മമ്മൂട്ടി "
english_title: "#mammotty #soorya #birthday #wish"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132909/mammotty-soorya-birthday-wish"
published_at: "2023-07-23T11:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc121baee3_soorya.jpg"
keywords: []
---

# #mammotty | നിങ്ങൾക്ക് ഒരു മികച്ച വർഷം ഉണ്ടാകുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സൂര്യയ്ക്ക് ജന്മദിന ആശംസയുമായി മമ്മൂട്ടി 

> **Lead Summary:** **ത**മിഴ് സൂപ്പർ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി നടൻ മമ്മൂട്ടി. ജ്യോതിക നായികയായി എത്തുന്ന കാതൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ഫോട്ടോയ്ക്ക് ഒപ്പം ആണ് മമ്മൂട്ടി സൂര്യയ്ക്ക് ആശംസകൾ അറിയിച്ചത്.

## Article Content

**ത**മിഴ് സൂപ്പർ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി നടൻ മമ്മൂട്ടി. ജ്യോതിക നായികയായി എത്തുന്ന കാതൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ഫോട്ടോയ്ക്ക് ഒപ്പം ആണ് മമ്മൂട്ടി സൂര്യയ്ക്ക് ആശംസകൾ അറിയിച്ചത്.

'പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് ഒരു മികച്ച വർഷം ഉണ്ടാകുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളൂ', എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. സൂര്യക്ക് ആശംസ അറിയിക്കുന്നതോടൊപ്പം കേരള സംസ്ഥാന അവാർഡ് ലഭിച്ച മമ്മൂട്ടിക്കും ആശംസാപ്രവാഹമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132909/mammotty-soorya-birthday-wish)