---
title: "#bala | ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത് - ബാല"
english_title: "#Amrita  #Iare #connected #only #onepoint  #Bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132895/amrita-iare-connected-only-onepoint-bala"
published_at: "2023-07-23T10:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcb4a3949dd_bala.jpg"
keywords: []
---

# #bala | ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത് - ബാല

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് നടൻ ബാല. ബി​ഗ് ബി, പുതിയമുഖം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട ബാല, ഇതര ഭാഷാ ചിത്രങ്ങളിലും കസറി.

## Article Content

മലയാളികളുടെ പ്രിയ താരമാണ് നടൻ ബാല. ബി​ഗ് ബി, പുതിയമുഖം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട ബാല, ഇതര ഭാഷാ ചിത്രങ്ങളിലും കസറി.

കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ബാലയുടേതായി പുറത്തുവരുന്ന വീഡിയോകളും മറ്റും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ തന്റെ മകൾ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്.

> അമൃത സുരേഷും ​ഗോപി സുന്ദറും തമ്മിലുള്ള വേർപിരിയൽ വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാല. "എനിക്കും അമൃതയ്ക്കും ഉള്ളൊരു ബന്ധമെന്ന് പറയുന്നത് പാപ്പു മാത്രമെ ഉള്ളൂ. എന്റെ മകൾ. ഞാൻ ആണ് അച്ഛൻ.

അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ അവളെ കാണിക്കുന്നുണ്ടോ ഇല്ലയോ എന്റെ കണ്ണ് മൂടിക്കെട്ടി പാപ്പുവിനെ ജീവിതത്തിൽ കാണിച്ചില്ലെങ്കിലും അവൾ എന്റെ മകൾ തന്നെയാണ്.

ദൈവത്തിന് പോലും ഒരു അച്ഛനെയും മകളെയും വേർപെടുത്താൻ അധികാരം ഇല്ല. ആ ഒരു പോയിന്റിൽ മാത്രമാണ് ഞാനും അമൃതയും തമ്മിൽ കണക്ഷൻ ഉള്ളത്.

> ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എന്നും നല്ലത് ചെയ്താൽ നല്ലത് നടക്കും. മോശം കാര്യങ്ങൾ ചെയ്താൽ തിരിച്ച് കിട്ടും", എന്നാണ് ബാല പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132895/amrita-iare-connected-only-onepoint-bala)