---
title: "#gourigkishan | നടിയില്‍ നിന്നും ഐറ്റത്തിലേക്ക്! ബിക്കിനി ഇട്ട് വാ! ഗൗരിയ്‌ക്കെതിരെ സദാചാരവാദികളുടെ അസഭ്യവര്‍ഷം"
english_title: "#gourigkishan #slammed #socialmedia #vacation #photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132865/gourigkishan-slammed-socialmedia-vacation-photos"
published_at: "2023-07-23T07:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc9266b82a8_gouri3.jpg"
keywords: []
---

# #gourigkishan | നടിയില്‍ നിന്നും ഐറ്റത്തിലേക്ക്! ബിക്കിനി ഇട്ട് വാ! ഗൗരിയ്‌ക്കെതിരെ സദാചാരവാദികളുടെ അസഭ്യവര്‍ഷം

> **Lead Summary:** **സോ**ഷ്യല്‍ മീഡിയ എന്നത് മിക്കപ്പോഴും ഒരു ഇരുതല വാളാണ്. കൂടുതലും നടിമാരായിരിക്കും അതിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്നത്. സിനിമയില്‍ ചെയ്യുന്ന വേഷങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ താരത്തെക്കുറിച്ചും ആരാധകര്‍ക്ക് ചില കാഴ്ചപ്പാടുകളുണ്ടാകും. എന്നാല്‍ ജീവിതത്തില്‍ അവര്‍ അതിന് വിപരീതമാണെന്ന് അറിയുമ്പോള്‍ ആരാധകരുടെ പ്രതികരണങ്ങള്‍ പലപ്പോഴും അതിരു കടക്കും.

## Article Content

**സോ**ഷ്യല്‍ മീഡിയ എന്നത് മിക്കപ്പോഴും ഒരു ഇരുതല വാളാണ്. കൂടുതലും നടിമാരായിരിക്കും അതിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്നത്. സിനിമയില്‍ ചെയ്യുന്ന വേഷങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ താരത്തെക്കുറിച്ചും ആരാധകര്‍ക്ക് ചില കാഴ്ചപ്പാടുകളുണ്ടാകും. എന്നാല്‍ ജീവിതത്തില്‍ അവര്‍ അതിന് വിപരീതമാണെന്ന് അറിയുമ്പോള്‍ ആരാധകരുടെ പ്രതികരണങ്ങള്‍ പലപ്പോഴും അതിരു കടക്കും.

നടിമാര്‍ക്ക് പലപ്പോഴും നേരിടേണ്ടി വരാറുള്ള സദാചാര ആക്രമണവും സോഷ്യല്‍ മീഡിയയുടെ മോശം മുഖമാണ്. ഇപ്പോഴിതാ യുവനടി ഗൗരി ജി കിഷനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായ സദാചാര ആക്രമണമാണ് നടക്കുന്നത്. ഗൗരിക്കെതിരെ കേട്ടാലറയ്ക്കുന്ന കമന്റുകളടക്കം പ്രയോഗിച്ചാണ് സോഷ്യല്‍ മീഡിയയുടെ ആക്രമണം.

മലയാളിയായ ഗൗരി 96 എന്ന ചിത്രത്തിലൂടെയാണ് താരമാകുന്നത്. ചിത്രത്തില്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ആരാധകരുടെ ജാനുവയായി മാറുകയായിരുന്നു ഗൗരി. പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങളെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗൗരി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

താന്‍ നടത്തിയ വിദേശ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ക്ക് ചിത്രങ്ങളിലെ ഗൗരിയുടെ വസ്ത്രധാരണം തീരെ പിടിച്ചിട്ടില്ല. വളരെ മോശം കമന്റുകളുമായി അത്തരക്കാര്‍ ഗൗരിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

നടിയില്‍ നിന്നും ഐറ്റത്തിലേക്കുള്ള മാറ്റം, ബിക്കിനി ചിത്രത്തിനായി കാത്തിരിക്കുന്നു, ഒട്ടും പ്രതീക്ഷിച്ചില്ല, കുറച്ചുകൂടി എക്‌സ്‌പോസ് ചെയ്യൂ, നിങ്ങളും ഇങ്ങനെയായോ? ഇനി അവസരങ്ങളുടെ വരവാണ്, ഇത് പ്രശസ്തിയ്ക്കും അവസരങ്ങള്‍ക്കും വേണ്ടിയുള്ള മറ്റമാണ്, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. അതേസമയം താരത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ആരാധകരും രംഗത്തെത്തുന്നുണ്ട്.

എന്നാല്‍ താരം ഇതുവരേയും കമന്റുകളോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങള്‍ക്കും ഗൗരിയ്ക്ക് സമാനമായ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. മുമ്പും താരത്തിന്റെ ഗ്ലാമര്‍ ലുക്കിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. 96 ലെ ഗൗരിയില്‍ നിന്നും ഇതുപോലൊരു മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ജാനുവും ഗൗരിയും രണ്ട് പേരാണെന്ന കാര്യം അവര്‍ മറക്കുകയാണ്. അനുരാഗം ആണ് ഗൗരിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലിറ്റില്‍ മിസ് റാവുത്തര്‍, അടിയെ എന്നിവയാണ് നിലവില്‍ ഗൗരിയുടേതായി അണിയറയിലുളള സിനിമകള്‍. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും സംഗീത വീഡിയോകളിലുമെല്ലാം ഗൗരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132865/gourigkishan-slammed-socialmedia-vacation-photos)