---
title: "#AbhilashPillai | ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് - അഭിലാഷ് പിള്ള"
english_title: "#performance #Tanmaya #award #childactor #excellent  #AbhilashPillai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132795/performance-tanmaya-award-childactor-excellent-abhilashpillai"
published_at: "2023-07-22T20:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbed4a280b9_abhilashpillai.jpg"
keywords: []
---

# #AbhilashPillai | ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് - അഭിലാഷ് പിള്ള

> **Lead Summary:** സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പ്രേക്ഷകരില്‍ ഒരു വിഭാഗം ഉന്നയിച്ച വിമര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി വിജയം നേടിയ മാളികപ്പുറം സിനിമ അവഗണിക്കപ്പെട്ടു എന്നത്.

## Article Content

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പ്രേക്ഷകരില്‍ ഒരു വിഭാഗം ഉന്നയിച്ച വിമര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി വിജയം നേടിയ മാളികപ്പുറം സിനിമ അവഗണിക്കപ്പെട്ടു എന്നത്.

മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയായിരുന്നു മാളികപ്പുറത്തില്‍ അഭിനയിച്ച ദേവനന്ദ എന്നതായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍.

പ്രമുഖര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പലരും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് പറയുന്നു അഭിലാഷ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 

> "അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ.

> ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്", അഭിലാഷ് പിള്ള കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132795/performance-tanmaya-award-childactor-excellent-abhilashpillai)