#childactress | മികച്ച ബാലതാരത്തിനുളള അവാർഡ്; തന്മയ സോളിന്റേത് മികച്ച പ്രകടനമെന്ന് ജൂറി വിലയിരുത്തൽ

#childactress | മികച്ച ബാലതാരത്തിനുളള അവാർഡ്; തന്മയ സോളിന്റേത് മികച്ച പ്രകടനമെന്ന് ജൂറി വിലയിരുത്തൽ
2023-07-22T20:15:00 | By Vyshnavy Rajan

(moviemax.in) സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ബാലതാരത്തിനുളള അവാർഡ് നേടിയ തന്മയ സോളിന്റേത് മികച്ച പ്രകടനമായിരുന്നുവെന്നാണ് ജൂറി വിലയിരുത്തൽ.

മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് ജൂറി തന്മയയെ മികച്ച ബാലനടിയായി തെരഞ്ഞെടുത്തത്.

ദരിദ്രമായ കുടുംബാന്തരീക്ഷത്തിൽ കഴിയുമ്പോഴും കളിക്കൂട്ടുകാരന് താങ്ങായും തുണയായും നിലകൊള്ളുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ സൗഹൃദവും സ്നേഹവും സഹനങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിനാണ് അവതരിപ്പിച്ചതെന്നാണ് ജൂറി വിലയിരുത്തൽ.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയുടെ നേട്ടം.

തന്മയയുടെ അച്ഛൻ അരുൺ ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റായി പ്രവർത്തിക്കുന്നതിനിടെയാണ് സംവിധായകൻ ഇവരുടെ വീട്ടിലെത്തുകയും തന്മയെ കാണാന്‍ ഇടയാകുന്നതും.

തുടർന്ന് ഓഡിഷനിലൂടെ തന്മയയെ തെരഞ്ഞെടുക്കുകയുമായിരുന്നു. ചന്തവിള തടത്തിൽ ബ്രദേഴ്സ് ലെയിൻ അച്ചാമ്മയുടെ വീട്ടിൽ അരുൺ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. പട്ടം സർക്കാർ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

Content Highlight: #childactress #Award #BestChildActor #Jury #adjudged #Tanmaya #bestperformance

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup