#riyaisha | സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ ട്രാൻസ്ജെൻഡർ നായിക റിയ ഇഷ രംഗത്ത്

#riyaisha | സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ ട്രാൻസ്ജെൻഡർ നായിക റിയ ഇഷ രംഗത്ത്
2023-07-22T18:43:00 | By Vyshnavy Rajan

(moviemax.in) സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ ട്രാൻസ്ജെൻഡർ നായിക റിയ ഇഷ രംഗത്ത്. നിരവധി ട്രാന്‍സ് സിനിമകള്‍ ഇക്കുറി നോമിനേഷന് നല്‍കിയിട്ടുണ്ട്.

ഈ സിനിമകള്‍ കണ്ട ശേഷം ആണോ ജൂറി അവാര്‍ഡ് നല്‍കിയത് സംശയമുണ്ടെന്നും റിയ ഇഷ പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തിനെതിരെ കോടതിയെ സമീപിക്കും എന്നും റിയ ഇഷ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍/ സ്ത്രി എന്ന വിഭാഗം എടുത്ത് മാറ്റി ട്രാന്‍സ് ജെന്‍ഡര്‍ ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേകം അവാര്‍ഡ് നല്‍കണമെന്നും റിയ പറയുന്നു.

കഴിഞ്ഞ വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമകളെ അവാർഡിൽ തഴഞ്ഞെന്നാണ് ആരോപണം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സ്ത്രീകളെ പരിഗണിക്കരുതെന്നും അവാർഡ് പുനർ പരിശോധിക്കണമെന്നും റിയ ആവശ്യപ്പെട്ടു.

ഈ വർഷത്തെ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ശ്രുതി ശരണ്യത്തിനാണ്. ബി 32 മുതല്‍ 44 വരെ എന്ന സിനിമയിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്.

വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗസ്വത്വം, ആണ്‍കോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിനാണ് ശ്രുതി ശരണ്യത്തിന് പുരസ്‌കാരം ലഭിച്ചത്.

Content Highlight: #riyaisha #Transgender #heroine #riyaIsha #stage #against #announcement #statefilmawards

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup