---
title: "#Dulquersalmaan | ഏറ്റവും മികച്ചത്; മമ്മൂട്ടിക്ക് ആശംസ ചിത്രവുമായി ദുൽഖർ "
english_title: "#Dulquersalmaan #mammotty #malayalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132730/dulquersalmaan-mammotty-malayalam"
published_at: "2023-07-22T16:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbb5335ab1b_dq.jpg"
keywords: []
---

# #Dulquersalmaan | ഏറ്റവും മികച്ചത്; മമ്മൂട്ടിക്ക് ആശംസ ചിത്രവുമായി ദുൽഖർ 

> **Lead Summary:** **പ**തിമൂന്ന് വർഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരമെത്തുന്നത്. ലിജോ ജോസ് സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് അവാർഡ് ലഭിക്കുന്നത്.

## Article Content

**പ**തിമൂന്ന് വർഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരമെത്തുന്നത്. ലിജോ ജോസ് സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് അവാർഡ് ലഭിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ആഘോഷങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ് നടൻ.മമ്മൂട്ടിക്ക് ആശംസയുമായി മകനും നടനുമായ ദുൽഖർ സൽമാൻ എത്തിയിരുന്നു.

= [https://www.instagram.com/p/Cu9mqsYJ4rP/?igshid=MzRlODBiNWFlZA==](https://www.instagram.com/p/Cu9mqsYJ4rP/?igshid=MzRlODBiNWFlZA==)

മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിനന്ദനം അറിയിച്ചത്. ഏറ്റവും മികച്ചത് എന്നാണ് ദുൽഖർ കുറിച്ചത്. ദുൽഖറിന്റെ ആശംസക്കൊപ്പം മമ്മൂട്ടിയുടെ പുതിയ ചിത്രവും വൈറലായിട്ടുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയിലാണ് മെഗാസ്റ്റാർ ഇപ്പോൾ അഭിനയിക്കുന്നത്. ക്രൈം ഡ്രാമ ചിത്രമാണിത്.

തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിനോ ഡെന്നീസാണ്. കണ്ണൂർ സ്ക്വാർഡ്, കാതൽ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു മമ്മൂട്ടി ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/132730/dulquersalmaan-mammotty-malayalam)