---
title: "#mammootty |'പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്'; ആഘോഷങ്ങളില്ലാതെ മമ്മൂട്ടി"
english_title: " #loved #passedaway #Mammootty #without #celebrations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132687/loved-passedaway-mammootty-without-celebrations"
published_at: "2023-07-22T14:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb97e556cad_mamootty.jpg"
keywords: []
---

# #mammootty |'പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്'; ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

> **Lead Summary:** കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ആണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്.

## Article Content

കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ആണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കിയത്. എട്ടാം തവണ മമ്മൂട്ടി സംസ്ഥാന അവാർഡ് സ്വന്തമാക്കിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതേറ്റെടുത്തു.

എന്നാൽ പുരസ്കാരത്തിന് പിന്നാലെ അദ്ദേഹം എവിടെയും പ്രതികരിച്ചിരുന്നില്ല. വൈകാതെ പ്രിയതാരത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്ന ആരാധകർക്ക് മുന്നിൽ ടി സിദ്ദിഖ് എംഎൽഎ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

> "പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.", എന്നായിരുന്നു കുറിപ്പ്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്ന, കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/132687/loved-passedaway-mammootty-without-celebrations)