(moviemax.in) ഈ വർഷത്തെ സംസഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്നലെയായിരുന്നു . മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനുള്ള ആറാമത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആണ് മമ്മൂട്ടിയെ തേടിയെത്തിയത്.
മികച്ച ബാലതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് ഡാവിഞ്ചി സതീഷ് (മാസ്റ്റർഡാവിഞ്ചി _പല്ലൊട്ടി_90കിഡ്സ് ) ആണ് . കുട്ടിതാരത്തിന് അഭിനന്ദ പ്രവാഹം എത്തുമ്പോൾ , ഈ സമയം ഡാവിഞ്ചി സുരേഷ്നൊപ്പമുള്ള മറ്റൊരു ഓർമ്മ കുറിപ്പാണ് ശ്രദ്ധനേടുന്നത് .

കാടകലം സിനിമയുടെ തിരക്കഥാകൃത്തും , അന്തോണി എന്ന സിനിമയുടെ സംവിധായകനുമായ ജിന്റോ തോമസ് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത് .
കുറിപ്പിന്റെ പൂർണ്ണരൂപം ...
ലോനപ്പന്റെ മാമോദിസ.എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുമ്പോഴാണ് ഞാൻ ഡാവിഞ്ചി സുരേഷ് എന്ന ബാലതാരത്തെയും അവന്റെ അച്ഛനായ സതീഷ് കുന്നോത്തിനെയും പരിചയപ്പെടുന്നത്. നാടകത്തെയും സിനിമയെയും ഒരേപോലെ മനസ്സിൽ കൊണ്ടുനടക്കുന്ന.
ഒരു സാധാരണക്കാരായ അപ്പനും മകനും. ലോനപ്പന്റെ മാമോദിസ എന്ന സിനിമയ്ക്ക് ശേഷം വളരെ അവിചാരിതമായി എനിക്ക് കാടകലം എന്ന കഴിഞ്ഞവർഷത്തെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയ സിനിമയുടെ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറുമായി വർക്ക് ചെയ്യാൻ സാധിച്ചു ഒരു അപ്പന്റെയും മകന്റെയും ആത്മസംഘർഷങ്ങൾ പറയുന്ന ആ സിനിമയിൽ ഡാവിഞ്ചിയേയും സതീഷേട്ടാനെയും വീണ്ടും കണ്ടുമുട്ടി.

കൂടുതൽ അടുത്തറിയാനും സാധിച്ചു. കഴിഞ്ഞവർഷം പ്രതീക്ഷിച്ച മികച്ച ബാലതാരം ഡാവിഞ്ചി സതീഷായിരുന്നു. എന്നാൽ ആ പ്രതീക്ഷ എനിക്ക് തെറ്റി പക്ഷേ ഞാൻ പ്രതീക്ഷിച്ചിരുന്നു ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കുമെന്ന് കാരണം മറ്റൊന്നുമല്ല അവൻ ചെയ്യുന്ന കഥാപാത്രത്തോട് കാണിക്കുന്ന ആത്മാർത്ഥത.
ആ പ്രതീക്ഷ തെറ്റിയില്ല അഭിനന്ദനങ്ങൾ എന്റെ പ്രിയപ്പെട്ടവനെ. ഞാൻ ആദ്യമായി സംവിധാന കുപ്പായമണിഞ്ഞ അന്തോണി എന്ന ആന്തോളജി സിനിമയിൽ ഈ അച്ഛനും മകനും വീണ്ടും എനിക്ക് ഒപ്പം ചേർന്നു.
സിനിമയ്ക്കും നാടകത്തിനും വേണ്ടി ഏതു സാഹചര്യത്തെയും പൊരുത്തപ്പെടുന്നവരാണ് ഇവർ ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ ആത്മാംശം നഷ്ടപ്പെടുത്താതെ ആ കഥാപാത്രങ്ങൾക്ക് ജീവനേകുന്നവരാണ് ഇവർ സിനിമയുടെ താര ജാഡകളോ ഒന്നും തന്നെ ഇല്ലാതെ സാധാരണക്കാരായ ജീവിക്കുന്ന നന്മയുള്ള ഹൃദയത്തിൻ ഉടമകൾ.
ഡാവിഞ്ചി സതീഷ് എന്ന ഈ ബാലതാരം പ്രതീക്ഷയാണ് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ സ്നേഹം നിറഞ്ഞ അനുമോദനങ്ങൾ പ്രിയപ്പെട്ടവനെ ഉയർച്ചയിൽ എത്താൻ ഈശ്വരാനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ...
Content Highlight: #post #shared #director #GintoThomas #childactor #DavinciSatheesh #viral


































