---
title: "#josephinechaplin | ചാർലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫിന്‍ അന്തരിച്ചു "
english_title: "#charlie #chaplins #daughter #josephinechaplin #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132629/charlie-chaplins-daughter-josephinechaplin-passed-away"
published_at: "2023-07-22T11:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb72e71a9e2_chaplin.jpg"
keywords: []
---

# #josephinechaplin | ചാർലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫിന്‍ അന്തരിച്ചു 

> **Lead Summary:** **വി**ഖ്യാത കൊമേഡിയൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13ന് പാരീസിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.

## Article Content

**വി**ഖ്യാത കൊമേഡിയൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13ന് പാരീസിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.

ചാപ്ലിന്റെയും ഭാര്യ ഊന ഒ നെയ്ലിന്റെയും എട്ടുമക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫൈൻ.മൂന്നു വയസില്‍ തന്നെ ജോസഫൈന്‍ സിനിമയില്‍ എത്തി.

ചാപ്ലിനൊപ്പം 1952ലായിരുന്നു അരങ്ങേറ്റം. പിയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തയായത്. ജോസഫൈന് മൂന്ന് ആൺമക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132629/charlie-chaplins-daughter-josephinechaplin-passed-away)