---
title: "#sithara | ശബരിമല ദര്‍ശനം നടത്തി മലയാളികളുടെ പ്രിയതാരം സിത്താര"
english_title: "#sithara #Malayalee's #favorite #Sitara #visited #Sabarimala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132521/sithara-malayalees-favorite-sitara-visited-sabarimala"
published_at: "2023-07-21T21:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baabe556a49_sithara.jpg"
keywords: []
---

# #sithara | ശബരിമല ദര്‍ശനം നടത്തി മലയാളികളുടെ പ്രിയതാരം സിത്താര

> **Lead Summary:** ** കു**ടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി മലയാളികളുടെ പ്രിയതാരം സിത്താര.

## Article Content

** കു**ടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി മലയാളികളുടെ പ്രിയതാരം സിത്താര.

കര്‍ക്കിടകമാസ പൂജക്കായി നട തുറന്ന വേളയിലാണ് താരവും കുടുംബവും ദര്‍ശനം നടത്തിയത്. വൈകുന്നേരം ദീപാരാധാന തൊഴുത താരം സന്നിധാനത്ത് വഴിപാടുകളും നടത്തി.

പടിപൂജ തൊഴുത് സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ കലശാഭിഷേക ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തായിരുന്നു മടങ്ങിയത്.

ബുധനാഴ്ച തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തില്‍ ശബരിമലയില്‍ കളഭാഭിഷേകം നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, ഇരുപത്തഞ്ച് കലശപൂജ, കലശാഭിഷേകം, പടിപൂജ എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132521/sithara-malayalees-favorite-sitara-visited-sabarimala)