---
title: "#rajeshkhanna | പതിനഞ്ചാം വയസ്സിൽ രാജേഷ് ഖന്നയിൽ നിന്നും മോശം അനുഭവം; കരിയർ തന്നെ ഉപേക്ഷിക്കേണ്ടി വന്ന താരപുത്രി സംഭവം ഇങ്ങനെ !"
english_title: "#bad experience # Rajesh Khanna # age # fifteen  # starkid #giveup #her career!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132399/bad-experience-rajesh-khanna-age-fifteen-starkid-giveup-her-career-new"
published_at: "2023-07-21T14:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4a6441884_sabiha_1.jpg"
keywords: []
---

# #rajeshkhanna | പതിനഞ്ചാം വയസ്സിൽ രാജേഷ് ഖന്നയിൽ നിന്നും മോശം അനുഭവം; കരിയർ തന്നെ ഉപേക്ഷിക്കേണ്ടി വന്ന താരപുത്രി സംഭവം ഇങ്ങനെ !

> **Lead Summary:** അക്ഷയ് കുമാറിന്റെ തുടക്കകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഖിലാഡി. അബ്ബാസ്-മുസ്താൻ എന്നിവരുടെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ സസ്പെൻസ് ത്രില്ലർ സിനിമയായിരുന്നു ഇത്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഖിലാഡി. എന്നാൽ സിനിമയിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ നടിയ്ക്ക് ഖിലാഡിയുടെ റിലീസിന് ശേഷം പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ല. സിനിമയിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സബീഹയാണ് ആ താരം.

## Article Content

അക്ഷയ് കുമാറിന്റെ തുടക്കകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഖിലാഡി. അബ്ബാസ്-മുസ്താൻ എന്നിവരുടെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ സസ്പെൻസ് ത്രില്ലർ സിനിമയായിരുന്നു ഇത്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഖിലാഡി. എന്നാൽ സിനിമയിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ നടിയ്ക്ക് ഖിലാഡിയുടെ റിലീസിന് ശേഷം പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ല. സിനിമയിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സബീഹയാണ് ആ താരം.

ഹിന്ദിയിലെ അറിയപ്പെടുന്ന സംവിധായകനും നടനുമായിരുന്നു കമ്രാന്റെയും നടി അമീതയുടെയും മകളായ സബീഹ മാതാപിതാക്കളുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. 50കളിൽ ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളായിരുന്നു സബീഹയുടെ അമ്മ അമീത. തുംസ നഹിൻ ദേഖ, ഗൂഞ്ച് ഉതി ഷെഹ്‌നായി, സാവാൻ എന്നിങ്ങനെ നിരവധി ജനപ്രിയ ചിത്രങ്ങളിൽ അമീത അഭിനയിച്ചിട്ടുണ്ട്. അങ്ങനെയൊരു താരത്തിന്റെ മകളായത് കൊണ്ട് തന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ സബീഹയും സിനിമയിലെത്തി.

രാജേഷ് ഖന്നയുടെയും സ്മിതാ പാട്ടീലിന്റെയും കൂടെ അനോഖ റിഷ്ത (1986) എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. അതേസമയം അനോഖ റിഷ്തയുടെ ചിത്രീകരണത്തിനിടെ നടൻ രാജേഷ് ഖന്ന സബീഹയോട് ഒന്നിലധികം തവണ മോശമായി പെരുമാറിയെന്ന ആരോപണവുമായി അമീത മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. എന്നാൽ ആരോപണങ്ങൾ ഒന്നും രാജേഷ് ഖന്നയെ ബാധിച്ചില്ലെന്ന് മാത്രമല്ല അതോടെ സബീഹയുടെ കരിയർ തകർന്നു.

എന്നാൽ അതൊന്നും സബീഹയെ തളർത്തിയില്ല. അവസരങ്ങൾക്കായി സബീഹ പോരാട്ടം തുടർന്നു. അങ്ങനെയാണ് ബാപ് നംബേരി ബേട്ട ദസ് നംബേരി, ഖിലാഡി തുടങ്ങിയ വിജയചിത്രങ്ങളിലേക്ക് സബീഹ എത്തുന്നത്. തുടർന്ന് സബീഹ സിനിമ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സിനിമ ഉപേക്ഷിച്ചതിന് ശേഷം സൗദി എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ച സബീഹ, കുറേക്കാലം എയർ ഹോസ്റ്റസായി ജോലി ചെയ്തു. അവിവാഹിതയായ താരമിപ്പോൾ, അമ്മയെയും നോക്കി മുംബൈയിൽ ശാന്തമായ ജീവിതം നയിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132399/bad-experience-rajesh-khanna-age-fifteen-starkid-giveup-her-career-new)