---
title: "മമ്മൂട്ടിയുടെ ഭാര്യ സുലുവിന് നേരെയുള്ള ഫോണ്‍ കോള്‍ ഭീഷണി, തുറന്ന് പറഞ്ഞ് മമ്മൂട്ടി "
english_title: "Mammootty threatens to make phone call against Mammootty's wife Zulu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13236/mammootty-threatens-to-make-phone-call-against-mammoottys-wife-zulu"
published_at: "2021-11-28T12:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a330a928c8a_.jpg"
keywords: []
---

# മമ്മൂട്ടിയുടെ ഭാര്യ സുലുവിന് നേരെയുള്ള ഫോണ്‍ കോള്‍ ഭീഷണി, തുറന്ന് പറഞ്ഞ് മമ്മൂട്ടി 

> **Lead Summary:** മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്ലൊരു നടന്‍ എന്നതിലുപരി നല്ലൊരു മകനും ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. എപ്പോഴും കുടുംബകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മമ്മൂട്ടി വീട്ടുവിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യ സുലുവിന് മമ്മൂട്ടിയുടെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് തുറന്ന് പറയുന്നത്.

## Article Content

മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നല്ലൊരു നടന്‍ എന്നതിലുപരി നല്ലൊരു മകനും ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. എപ്പോഴും കുടുംബകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മമ്മൂട്ടി വീട്ടുവിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യ സുലുവിന് മമ്മൂട്ടിയുടെ അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചാണ് തുറന്ന് പറയുന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍- സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദരന്റെ ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. രക്തബന്ധത്തിന് അപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരിക ആയിരുന്നു സുലു. തന്റെ ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉണ്ട്.

ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ അവള്‍ക്കുമുണ്ട്.പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്‌നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല. പണ്ടൊക്കെ തങ്ങളുടെ വീട്ടിലെ ഫോണില്‍ ഒരു നിര്‍ത്തും ഇല്ലാതെ ഓരോരുത്തര്‍ ഇങ്ങനെ വിളിച്ചുകൊണ്ടേ ഇരിക്കുകയാണ്. പല സ്ഥാലങ്ങളില്‍ നിന്നുള്ള ആരാധികമാരാണ് ഈ വിളിക്കുന്നത്.

മദ്രാസില്‍ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരില്‍ നിന്ന്. അങ്ങനെ നീളുന്നു. അതിനിടെ കൊച്ചിയില്‍ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു അതൊരു ലളിതമായ ആവിശ്യമാണ് പുള്ളികാരിക്ക് മമ്മൂട്ടിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം.എന്നാല്‍ ഇതൊക്ക കേട്ട് ചിരിക്കുക മാത്രമാണ് സുലു ചെയ്യുന്നത്. അതിലും രസമുള്ള കാര്യം ചിലര്‍ ഇടക്ക് സുലുവിനെ വിളിച്ച് ഭീഷണി പെടുത്തും എന്താടീ അയാളെ അവിടെ പിടിച്ച് വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ എന്നൊക്കെ ചോദിക്കും. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല ഇതൊക്കെ സിനിമയുടെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത് എന്നാണ് സുലു പറയാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/13236/mammootty-threatens-to-make-phone-call-against-mammoottys-wife-zulu)