---
title: "#deepika | ഞാനൊരു സ്ത്രീയാണ് എനിക്ക് സ്തനങ്ങളും ക്ലീവേജുമുണ്ട്. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ? തുറന്നടിച്ച് ദീപിക"
english_title: "#I amawoman # Ihave # breastsandcleavage. # Doyouhave # anyproblem #Deepikaopenup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/132351/i-amawoman-ihave-breastsandcleavage-doyouhave-anyproblem-deepikaopenup"
published_at: "2023-07-21T12:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3114760c8_deepika_1.jpg"
keywords: []
---

# #deepika | ഞാനൊരു സ്ത്രീയാണ് എനിക്ക് സ്തനങ്ങളും ക്ലീവേജുമുണ്ട്. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ? തുറന്നടിച്ച് ദീപിക

> **Lead Summary:** ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെ കരിയര്‍ ആരംഭിച്ച ദീപികയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി വളരുകയായിരുന്നു ദീപിക. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ദീപിക. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും താരമാണ് ദീപിക പദുക്കോണ്‍.

## Article Content

ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെ കരിയര്‍ ആരംഭിച്ച ദീപികയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി വളരുകയായിരുന്നു ദീപിക. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ദീപിക. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും താരമാണ് ദീപിക പദുക്കോണ്‍.

തന്റെ അഭിപ്രായങ്ങളുടെ പേരിലും ദീപിക പദുക്കോണ്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഒരിക്കല്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച മാധ്യമത്തിന് ദീപിക കയ്യടി നേടിയിരുന്നു. ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് . ദീപികയുടെ ഫോട്ടോഷൂട്ട് പങ്കുവച്ചു കൊണ്ട് ഒരു പ്രമുഖ മാധ്യമം പങ്കുവച്ച വാക്കുകളാണ് താരത്തെ പ്രകോപിപ്പിച്ചത്. ദീപികയുടെ ക്ലീവേജ് ഷോ എന്നായിരുന്നു മാധ്യമം നല്‍കിയ ക്യാപ്ഷന്‍. പിന്നാലെ താരം മറുപടിയുമായി എത്തുകയായിരുന്നു.

അതെ. ഞാനൊരു സ്ത്രീയാണ്. എനിക്ക് സ്തനങ്ങളും ക്ലീവേജുമുണ്ട്. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്ന് ചോദിച്ചു കൊണ്ടായിരുന്നു ദീപിക തുറന്നടിച്ചത്. ഒരു കഥാപാത്രം തല മുതല്‍ കാല് വരെ മൂടുന്ന വസ്ത്രം ധരിക്കാനോ അല്ലെങ്കില്‍ പൂര്‍ണമായും നഗ്നയാകേണ്ടി വരുന്നതോ ആകാം. അത് ചെയ്യണമോ വേണ്ടയോ എന്നത് അഭിനേതാവ് എന്ന നിലയില്‍ എന്റെ തീരുമാനമാണ്. തിരഞ്ഞെടുക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് എന്റെ ജോലിയാണെന്ന് തിരിച്ചറിയുക'' എന്നായിരുന്നു ദീപികയുടെ പ്രതികരണം.

സമൂഹത്തില്‍ മുന്നേറ്റമുണ്ടാക്കുന്ന സ്ത്രീകളെ അഭിനന്ദിക്കേണ്ടതിന് പകരം നമ്മള്‍ റിയലും റീലും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കി ഒരു വര്‍ഷം മുമ്പത്തെ വാര്‍ത്തയെ തലക്കെട്ടാക്കി എല്ലാ ശ്രമങ്ങളേയും ചെറുതാക്കുകയാണ്. ആളുകളെ പ്രചോദിപ്പിക്കാനുള്ള അധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണ് പഴയ ആര്‍ട്ടിക്കിള്‍ കുത്തിപ്പൊക്കി ദീപികയുടെ ക്ലീവേജ് ഷോ എന്ന് തലക്കെട്ടിടുന്നത്'' എന്നും ദീപിക തുറന്നടിച്ചു. പിന്നാലെ ദീപികയുടെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. സിനിമാ ലോകത്തു നിന്നും ധാരാളം പേര്‍ ദീപികയ്ക്ക് പിന്തുണയുമായി എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/132351/i-amawoman-ihave-breastsandcleavage-doyouhave-anyproblem-deepikaopenup)