---
title: "#chandyoommen | വിനായകനെതിരെ കേസ്; പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ"
english_title: "#chandyoommen #Case #against #Vinayakan #OommenChandy's #son #ChandyOommen #response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132324/chandyoommen-case-against-vinayakan-oommenchandys-son-chandyoommen-response"
published_at: "2023-07-21T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba1f5e6d587_chandy.jpg"
keywords: []
---

# #chandyoommen | വിനായകനെതിരെ കേസ്; പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

> **Lead Summary:** ** **വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ.

## Article Content

** **വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ.

പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

**(moviemax.in) ** മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു.

കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകൻ പൊലീസിൽ പരാതി നൽകും. കലൂരിലെ ഫ്ലാറ്റിലെ ജനൽ ചില്ലകൾ തകർത്തു എന്നാണ് വിനായകന്റെ ആക്ഷേപം.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം.

അക്രമം നടത്തിയവര്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. പൊലീസും ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/132324/chandyoommen-case-against-vinayakan-oommenchandys-son-chandyoommen-response)