---
title: "#weddinganniversary | മാതാപിതാക്കളായ ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികം;  ചിത്രവുമായി ആദിത്യയും അമിതും"
english_title: "#Samesex #couple #AdityaMadiraj #AmitShah #celebrate #fourth #weddinganniversary."
publisher: "moviemax.in"
canonical_url: "https://moviemax.in/news/132247/samesex-couple-adityamadiraj-amitshah-celebrate-fourth-weddinganniversary"
published_at: "2023-07-20T23:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b97652b1994_viral.jpg"
keywords: []
---

# #weddinganniversary | മാതാപിതാക്കളായ ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികം;  ചിത്രവുമായി ആദിത്യയും അമിതും

> **Lead Summary:** നാലാം വിവാഹ വാർഷികമാഘോഷിച്ച് സ്വവർഗദമ്പതികളായ ആദിത്യ മദിരാജും അമിത്ഷായും. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യത്തെ വിവാഹ വാര്‍ഷികമാണിത്. കഴിഞ്ഞ മെയ് മൂന്നിനാണ് വാടക ഗര്‍ഭപാത്രത്തിലൂടെ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. യാന എന്നാണ് കുഞ്ഞിന്റെ പേര്.

## Article Content

നാലാം വിവാഹ വാർഷികമാഘോഷിച്ച് സ്വവർഗദമ്പതികളായ ആദിത്യ മദിരാജും അമിത്ഷായും. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യത്തെ വിവാഹ വാര്‍ഷികമാണിത്. കഴിഞ്ഞ മെയ് മൂന്നിനാണ് വാടക ഗര്‍ഭപാത്രത്തിലൂടെ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. യാന എന്നാണ് കുഞ്ഞിന്റെ പേര്.

'എന്‍റെ പ്രിയപ്പെട്ടവന് സന്തോഷകരമായ വാര്‍ഷികാശംസകള്‍. നാല് വർഷം മുമ്പ് ഞങ്ങൾക്ക് ഞങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിച്ചു. ഇന്ന് നമ്മൾ മാതാപിതാക്കളാണ്. എന്തുംചെയ്യാനുള്ള ശക്തി പ്രണയത്തിനുണ്ട്. നിങ്ങളോടൊപ്പമുള്ള ഈ യാത്രയ്ക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്. ആദിത്യ, ഞാൻ നിന്നെ സ്നേഹിക്കുന്നു' - അമിത് സമൂഹ മാധ്യമത്തിൽ കുറിച്ചു.

കുഞ്ഞിനെ ചേര്‍ത്തു പിടിച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് അമിത ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം ഇരുവരും ആദ്യമായി പങ്കുവച്ചത്.

അമേരിക്കയിലെ ന്യൂജഴ്സിയിൽ 2019 ജൂലൈ 19-നാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ആദിത്യയുടെ അമിതിന്റെയും വിവാഹം. 2016-ൽ ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്.

പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമാവുകയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. കുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്തയും സമൂഹ മാധ്യമങ്ങളില്‍‌ വലിയ ചര്‍ച്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132247/samesex-couple-adityamadiraj-amitshah-celebrate-fourth-weddinganniversary)