---
title: "#SurajVenjaramoodu |മണിപ്പൂർ സംഭവം: തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തെന്ന്  സുരാജ് വെഞ്ഞാറമൂട്"
english_title: "#Manipur #incident #SurajVenjaramood #post #removed  #Facebook  #Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132226/manipur-incident-surajvenjaramood-post-removed-facebook-instagram"
published_at: "2023-07-20T22:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b96404ddea2_suraj.jpg"
keywords: []
---

# #SurajVenjaramoodu |മണിപ്പൂർ സംഭവം: തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തെന്ന്  സുരാജ് വെഞ്ഞാറമൂട്

> **Lead Summary:** മണിപ്പൂർ സംഭവവുമായി ബന്ധപ്പെട്ട് പങ്കുവച്ച തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ പോസ്റ്റ് ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ എന്നും സുരാജ് ഓർമപ്പെടുത്തി.

## Article Content

മണിപ്പൂർ സംഭവവുമായി ബന്ധപ്പെട്ട് പങ്കുവച്ച തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ പോസ്റ്റ് ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ എന്നും സുരാജ് ഓർമപ്പെടുത്തി.

> "മണിപ്പൂരിലെ സംഭവം ആയി ബന്ധപ്പെട്ട് അല്പം മുൻപ് പങ്കുവച്ച പോസ്റ്റ്‌ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരാണ് എന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തതായി കാണുന്നു... ഷെയർ ചെയ്തവർ ശ്രദ്ധിക്കുമല്ലോ...", എന്നാണ് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിൽ കുറിച്ചത്.

> "മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ", എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് നേരത്തെ പങ്കുവച്ച പോസ്റ്റ്. ഇതിൽ ഇന്ത്യ ടുഡേയിൽ വന്ന മണിപ്പൂർ സംഭവത്തിന്റെ വാർത്തയും സുരാജ് പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132226/manipur-incident-surajvenjaramood-post-removed-facebook-instagram)