---
title: "#madhu | ആ സംഭവം എന്നെ ഒരുപാട് വേദനിപ്പിച്ചു; ആ ദേഷ്യത്തോടെയാണ് പ്രഭുദേവയ്‌ക്കൊപ്പം ഡാൻസ് ചെയ്തത്'; വെളിപ്പെടുത്തി മാധു"
english_title: "#incident hurt me # lot # DancedwithPrabhudeva # that anger #Madhurevealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/132198/incident-hurt-me-lot-dancedwithprabhudeva-that-anger-madhurevealed"
published_at: "2023-07-20T20:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b950423155b_madhu_3.jpg"
keywords: []
---

# #madhu | ആ സംഭവം എന്നെ ഒരുപാട് വേദനിപ്പിച്ചു; ആ ദേഷ്യത്തോടെയാണ് പ്രഭുദേവയ്‌ക്കൊപ്പം ഡാൻസ് ചെയ്തത്'; വെളിപ്പെടുത്തി മാധു

> **Lead Summary:** തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിതമാണ് റോജ. ഇന്നും നിരവധി ആരാധകരുണ്ട് റോജയ്ക്ക്. ഒപ്പം റോജയായി എത്തിയ മാധുവിനും ആരാധകർ ഏറെയാണ് . നീലഗിരി, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് മാധു. 90കളിൽ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെല്ലാം സജീവമായിരുന്ന മാധു, വിവാഹശേഷം ചെറിയ ഇടവേളയൊക്കെ എടുത്ത് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലുൾപ്പടെയായി നിരവധി സിനിമകളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

## Article Content

തമിഴിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിതമാണ് റോജ. ഇന്നും നിരവധി ആരാധകരുണ്ട് റോജയ്ക്ക്. ഒപ്പം റോജയായി എത്തിയ മാധുവിനും ആരാധകർ ഏറെയാണ് . നീലഗിരി, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് മാധു. 90കളിൽ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെല്ലാം സജീവമായിരുന്ന മാധു, വിവാഹശേഷം ചെറിയ ഇടവേളയൊക്കെ എടുത്ത് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലുൾപ്പടെയായി നിരവധി സിനിമകളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

വിവാഹത്തിന് ശേഷം 2011 മുതൽ മാധു സിനിമകളിൽ സജീവമാണ്. ചെറിയ വേഷങ്ങളിലും മറ്റും വന്നു പോയിരുന്ന താരം ഇപ്പോൾ കൂടുതൽ പ്രാധാന്യമുള്ള വേഷങ്ങളാണ് ചെയ്യുന്നത്. .വിവാഹശേഷം നടിമാർ അഭിനയിക്കുന്ന സാഹചര്യത്തിൽ പഴയതിൽ നിന്നെല്ലാം ഏറെ വ്യത്യാസം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാധു സംസാരിച്ചു തുടങ്ങിയത്. ആദ്യമൊക്കെ നായികമാർക്ക് വിവാഹാലോചന വന്നുതുടങ്ങിയാൽ തന്നെ സിനിമയിൽ അവസരം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു.

എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വിവാഹ ശേഷവും ഗർഭിണിയായിരിക്കുമ്പോഴും എല്ലാം സിനിമയിൽ അഭിനയിക്കുന്ന നടിമാർ വലിയ പ്രചോദനമാണെന്ന് മാധു പറയുന്നു. നായകന്മാർക്ക് കരിയറിൽ ബ്രേക്ക് സംഭവിക്കുന്നില്ല. അവരതിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. എന്നാൽ തിരിച്ചുവന്ന് തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് ഒരു നടി ചിന്തിച്ചു കഴി‍ഞ്ഞാൽ മാത്രമേ ഇന്ന് ആ പ്രശ്നമുള്ളൂ. എനിക്ക് പ്രായമായി, അത്തരം റോളുകലിനി ചെയ്യാൻ പറ്റില്ല എന്ന് സ്വയം ചിന്തിച്ചുകഴി‍ഞ്ഞാൽ പിന്നെ മുന്നോട്ടുപോകാൻ സാധിക്കില്ല.

തന്നെ സംബന്ധിച്ച് പ്രായമൊരു നമ്പർ മാത്രമാണെന്നും മാധു വ്യക്തമാക്കി. യൂത്തായി നിൽക്കുമ്പോൾ ഈ പ്രായത്തിലും ചെയ്യാൻ പറ്റിയ റൊമാൻസ് വേഷങ്ങൾ ലഭിക്കും. എനിക്കിപ്പോഴും സിനിമയിൽ നിന്ന് അമ്മ വേഷങ്ങളല്ലാത്ത, ഞാനാഗ്രഹിക്കുന്നവിധമുള്ള റൊമാന്റിക് റോളുകൾ വരുന്നുണ്ട്', മധൂ പറഞ്ഞു. മിസ്റ്റർ റോമിയോ എന്ന ചിത്രത്തിൽ പ്രഭുദേവയ്ക്കൊപ്പം തണ്ണീറൈ കാതലിക്കും എന്ന ഗാനരംഗത്തിൽ അഭിനയിച്ചതിനെ കുറിച്ചും മാധു പങ്കുവച്ചു. ആ ​ഗാരം​ഗത്തിൽ പ്രഭുദേവയോടുള്ള ഈ​ഗോ മനസ്സിൽവച്ചാണ് താൻ അഭിനയിച്ചതെന്ന് നടി പറഞ്ഞു. ആ പാട്ട് ഷൂട്ട് ചെയ്യുന്നതിന് മുൻപ് കൊറിയോ​ഗ്രാഫി എന്നെ പഠിപ്പിക്കാൻ അസിസ്റ്റന്റിനെ ഏൽപിച്ചിട്ട് അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

എനിക്കത് ഒരുപാട് വേദനിച്ചു. ഞാൻ നിസ്സാരക്കാരിയായതുകൊണ്ടാണോ അസിസ്റ്റന്റിന്റെയടുത്ത് പഠിപ്പിക്കാൻ പറഞ്ഞിട്ട് അയാൾ ഇറങ്ങിപ്പോയത് എന്ന ചിന്തയായി,' 'വലിയ നടനാണെന്ന അഹങ്കാരമാണല്ലേ എന്നൊക്കെ മനസ്സിൽ ചിന്തിച്ചു. രണ്ട് രണ്ടര മണിക്കൂർ കഴി‍ഞ്ഞ് അദ്ദേഹം വരുമ്പോഴേക്കും ഞാൻ സ്റ്റെപ്സ് എല്ലാം പഠിച്ച്, മേക്കപ്പിട്ട് റെഡിയായി നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രീതി ഈഗോയ്ക്ക് കാരണമായി. ആ ദേഷ്യത്തിലാണ് ഞാൻ ആ ഗാനരംഗത്തിൽ അഭിനയിച്ചത്. പക്ഷെ പാട്ട് ഹിറ്റായി എനിക്ക് ഒരുപാട് പ്രശംസകളും കിട്ടി. ഇപ്പോൾ ആ പാട്ട് കാണുമ്പോൾ അക്കാര്യമാണ് എനിക്കാദ്യം ഓർമ്മവരുക,' മാധു പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/132198/incident-hurt-me-lot-dancedwithprabhudeva-that-anger-madhurevealed)