#Parineetichopra |പരിനീതി ഗർഭിണിയാണോ...? പുതിയ ലുക്കിൽ ക്യാമറയ്ക്ക് മുഖം നൽകാതെ മുഖം മറച്ച് താരം..

#Parineetichopra |പരിനീതി ഗർഭിണിയാണോ...? പുതിയ ലുക്കിൽ ക്യാമറയ്ക്ക് മുഖം നൽകാതെ മുഖം മറച്ച് താരം..
2023-07-20T19:42:00 | By Nourin Minara KM

(moviemax.in)ഴിഞ്ഞ കുറച്ചു വർഷങ്ങളായി ബോളിവുഡിൽ തുടരെ താരവിവാഹങ്ങളാണ്. നടി പരിനീതി ചോപ്രയാണ് ഇനി വിവാഹത്തിന് തയ്യാറെടുക്കുന്നത്. ആം ആദ്മി പാർട്ടി നേതാവായ രാഘവ് ഛദ്ദയെ ആണ് പരിനീതി ചോപ്ര വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. രണ്ടു മാസം മുൻപ് രാഘവ് ഛദ്ദയുമായുള്ള നടിയുടെ വിവാഹനിശ്ചയം നടന്നിരുന്നു.


വളരെ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ മനോഹരമായാണ് ചടങ്ങ് നടത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരുടേയും ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. രാഘവിനൊപ്പം ഒരു ഡിന്നർ ഡേറ്റിൽ നടിയെ കണ്ടതോടെയാണ് ​ഇവർ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.

അതിനുശേഷം പലപ്പോഴും ദമ്പതികൾ ഒരുമിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബോളിവുഡിലെ മുൻനിര താരമായിരിക്കുമ്പോഴും പൊതുവെ ഗോസിപ്പുകളിൽ പെടാതെ നടക്കുന്ന നടിയായിരുന്നു പരിനീതി. അതുകൊണ്ട് തന്നെ പരിനീതി പ്രണയത്തിലാണെന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു.


2023 മെയ് 13ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. അതിനു ശേഷം വിവാഹത്തിനായുള്ള ഒരുക്കങ്ങളുമായി തിരക്കിലാണ് പരിനീതി. ഉടനെ തന്നെ വിവാഹ തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു താരവിവാഹം കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ പരിനീതിയുടെ പുതിയ ലുക്കും പൊതു ഇടങ്ങളിലെ പെരുമാറ്റവും ആരാധകരിൽ ചില സംശയങ്ങൾക്ക് കാരണമായിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ 13ന്, മുംബൈയിലെ ഒരു പ്രമുഖ ആശുപത്രിക്ക് പുറത്ത് വച്ച് പരിനീതി ചോപ്രയെ പാപ്പരാസികൾ കണ്ടിരുന്നു. എന്നാൽ ക്യാമറയ്ക്ക് മുഖം നൽകാതെ മുഖം മറച്ച് പരിനീതി കാറിൽ അതിവേഗം പോയി. ഈ അസാധാരണമായ പെരുമാറ്റത്തിന് പിന്നാലെ പരിനീതി ഗർഭിണിയാണോ എന്ന സംശയം ഉയർത്തുകയാണ് ആരാധകർ.


വിവാഹത്തിന് മുന്നേ തന്നെ പരിനീതി ഗർഭിണി ആണെന്നും അതല്ല വിവാഹത്തിന് മുന്നേ എന്തെങ്കിലും ശസ്ത്രക്രിയക്കായി ആശുപത്രിയിൽ എത്തിയതാകാം എന്നൊക്കെയായി ചർച്ചകൾ. അതിനു പിന്നാലെ ജൂലൈ 19ന് കറുത്തനിറത്തിലുള്ള അയഞ്ഞ കഫ്താൻ ധരിച്ച് പരിനീതി മുംബൈ വിമാനത്താവളത്തിൽ എത്തിയത് ഗർഭിണി ആണെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

യർ മറച്ചുവയ്ക്കാനാണ് ആ വസ്ത്രം തിരഞ്ഞെടുത്തത് എന്നാണ് ചിലർ പറയുന്നത്. അതേസമയം വസ്ത്രധാരണത്തിന്റെ പേരിലും ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്. പരിനീതിക്ക് ഡ്രസ്സിംഗ് സെൻസ് നഷ്ടപ്പെട്ടതായി തോന്നുന്നു, ഇതെന്താണ് നൈറ്റിയിൽ വന്നിരിക്കുന്നത്, എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ.അതേസമയം ഗർഭിണി ആണെന്ന ഊഹാപോഹങ്ങൾക്കിടയിൽ പരിനീതിയും രാഘവും റിസപ്ഷന്റെ ലൊക്കേഷൻ മാറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


കുടുംബത്തോടൊപ്പം വിവിധയിടങ്ങളിൽ വേദി കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലാണ് ഇരുവരും. നേരത്തെ മുംബൈയിലും ചണ്ഡീഗഡിലും വച്ച് പരമ്പരാഗത രീതിയിൽ ഇവരുടെ വിവാഹ ചടങ്ങുകൾ നടത്തുമെന്ന റിപ്പോർട്ടുകളായിരുന്നു പ്രചരിച്ചിരിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ പ്ലാനുകൾ അവർ മാറ്റിയെന്നാണ് പറയുന്നത്.ഗുരുഗ്രമാണ് നിലവിൽ വിവാഹ ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

പരിപാടിക്കായി പരിനീതിയും രാഘവും നഗരത്തിൽ ഒരു ആഡംബര ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം രണ്ടു കൂട്ടരും ഇവിടം സന്ദർശിച്ച് വേദി ഉറപ്പിച്ചു എന്നാണ് പറയുന്നത്. എന്തായാലും ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Content Highlight: Is #Parineeti #pregnant In a new look, the #actor hid his face without giving his face to the #camera

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup